പഴയ വാഹനങ്ങളും ബി.എച്ച്. രജിസ്‌ട്രേഷനിലേക്ക്; ഭാരത് രജിസ്‌ട്രേഷന്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍


ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് വ്യത്യസ്ത രജിസ്ട്രേഷന്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ബി.എച്ച്. രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ഭാരത് വാഹന രജിസ്ട്രേഷന്‍ (ബി.എച്ച്.) നടപടികള്‍ ലളിതമാക്കി കേന്ദ്രസര്‍ക്കാര്‍. പഴയവാഹനങ്ങള്‍ ബി.എച്ച്. രജിസ്ട്രേഷനിലേക്ക് മാറ്റാനും നിലവിലുള്ളവയുടെ ഉടമസ്ഥാവകാശം കൈമാറ്റംചെയ്യാനുമുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. നികുതിനഷ്ടം ഭയന്ന് സംസ്ഥാനസര്‍ക്കാര്‍ എതിര്‍പ്പുയര്‍ത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രനടപടി.

ബി.എച്ച്. രജിസ്ട്രേഷന് അര്‍ഹതയുള്ളവര്‍ക്ക് പഴയവാഹനങ്ങള്‍ ബി.എച്ചിലേക്ക് മാറ്റാനാകും. താമസസ്ഥലത്തോ, ജോലിചെയ്യുന്ന സ്ഥലത്തോ രജിസ്ട്രേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സൈനികര്‍, അഞ്ചു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങി ബി.എച്ച്. രജിസ്ട്രേഷന് അര്‍ഹതയുള്ളവര്‍ക്കെല്ലാം സൗകര്യം ഉപയോഗിക്കാം.

നിലവില്‍ പുതിയവാഹനങ്ങള്‍ക്ക് മാത്രമാണ് ബി.എച്ച്. രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നത്. ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് വ്യത്യസ്ത രജിസ്ട്രേഷന്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബി.എച്ച്. രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. 15 സംസ്ഥാനങ്ങളില്‍ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.

നികുതി ഈടാക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചാണ് കേരളം ഇതിനെ എതിര്‍ത്തത്. ബി.എച്ചില്‍ പരമാവധി 13 ശതമാനം നികുതി ഈടാക്കുമ്പോള്‍ സംസ്ഥാനത്ത് 21 ശതമാനംവരെ നികുതിചുമത്തുന്നുണ്ട്.

ബി.എച്ച്. രജിസ്ട്രേഷന്‍ നടപ്പാക്കിയെങ്കിലും വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള വ്യവസ്ഥയില്ലായിരുന്നു. അര്‍ഹതയുള്ളവര്‍ വാങ്ങിയാല്‍മാത്രമേ ബി.എച്ച്. രജിസ്ട്രേഷന്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ജീവനക്കാര്‍ നല്‍കേണ്ട സാക്ഷ്യപത്രത്തിന്റെ (ഫോം60) മാതൃകയും കരട് വിജ്ഞാപനത്തിലുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്ക് പുതിയ നിര്‍ദേശം പ്രയോജനകരമാണ്.

Content Highlights: Old vehicle can transferred to Bharat Registration, BH Registration, Old Vehicle, centra government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented