
മിൽമ ഫുഡ് ട്രക്കിനായി ക്രമീകരിച്ച കെ.എസ്.ആർ.ടി.സി. ബസിന്റെ ഉൾവശം | ഫോട്ടോ: മാതൃഭൂമി
കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ കാലഹരണപ്പെട്ട ബസ് ഇനിമുതല്‍ മില്‍മയുടെ ഫുഡ് ട്രക്കായി മാറും. കൊല്ലം ജില്ലയിലെ മില്‍മയുടെ ആദ്യസംരംഭത്തിന് വ്യാഴാഴ്ച തുടക്കമാകും. മില്‍മ തിരുവനന്തപുരം മേഖല കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനായി ഡിപ്പോയിലെ കണ്ടംചെയ്ത ഒരു പഴയ ബസ് രൂപംമാറ്റിക്കഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി.ക്ക് നിശ്ചിത തുക െഡപ്പോസിറ്റും മാസവാടകയും നല്‍കിയാണ് ഫുഡ് ട്രക്ക് തുടങ്ങുന്നത്. പാല്‍, തൈര്, ഐസ്‌ക്രീം തുടങ്ങി മില്‍മയുടെ എല്ലാവിധ ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഫുഡ് ട്രക്ക് പ്രവര്‍ത്തിക്കുക.
ബസിലെ സീറ്റുകളെല്ലാം ഇളക്കിമാറ്റി. പകരം അലമാരകളും ടേബിളുകളും മറ്റും സ്ഥാപിച്ചുകഴിഞ്ഞു. ഒരേസമയം ആറുപേര്‍ക്കുവീതം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വിധത്തിലുള്ള രണ്ടു ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ബസിന്റെ ഒരുഭാഗം പൂര്‍ണമായും ഗ്ലാസാണ്.
വ്യാഴാഴ്ച വൈകീട്ട് നാലിന് കരുനാഗപ്പള്ളി ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജെ.ചിഞ്ചുറാണി ഫുഡ് ട്രക്ക് ഉദ്ഘാടനം ചെയ്യും. സി.ആര്‍.മഹേഷ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ കോട്ടയില്‍ രാജു ആദ്യവില്‍പ്പന നടത്തും.
Content Highlights: Old ksrtc bus modified as milma food truck, KSRTC Bus, Milma Food Store
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..