സൂക്ഷിച്ച് നോക്കണ്ട, എല്ലാം സര്‍ക്കാര്‍ വണ്ടികളാണ്; ഇത് ആക്രികടയല്ല, മിനിസിവില്‍ സ്‌റ്റേഷന്‍


ലേലംചെയ്ത് പരിഹാരം കാണാമെന്നിരിക്കെയാണ് വാഹനങ്ങള്‍ ഇങ്ങനെ കിടന്ന് നശിക്കുന്നത്.

മിനി സിവിൽസ്റ്റേഷൻ വളപ്പിൽ വർഷങ്ങളായി നിർത്തിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങൾ | ചിത്രങ്ങൾ: കെ. അബൂബക്കർ

ത്തനംതിട്ട മിനി സിവില്‍സ്റ്റേഷനിലെ പ്രധാനകവാടം കടന്ന് വലതുവശത്തേക്ക് നോക്കിയാല്‍ തുരുമ്പെടുത്ത് ജീര്‍ണിച്ച് നിലംപറ്റെ കിടക്കുന്ന കുറച്ച് വാഹനങ്ങള്‍ കാണാം. ആരുടെതാണെന്നറിയാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ റവന്യൂ, പൊതുവിതരണം, നഗരാസൂത്രണം എന്നൊക്കെ എഴുതിയിരിക്കുന്നു.

അവിടെനിന്നു നേരേ കോടതിക്കടുത്തേക്ക് പോയപ്പോള്‍ അവിടെയും കണ്ടു ഒരു വാഹനം. കാഴ്ചയില്‍ അത്ര പഴക്കംതോന്നിക്കില്ല. താഴെയുള്ള ബോര്‍ഡിലേക്ക് നോക്കിയപ്പോള്‍ ജി.എസ്.ടി.വകുപ്പ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പത്തനംതിട്ട മിനി സിവില്‍സ്റ്റേഷന്‍ വളപ്പില്‍ കിടക്കുന്ന സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളാണിവയെല്ലാം.



ലേലംചെയ്ത് പരിഹാരം കാണാമെന്നിരിക്കെയാണ് വാഹനങ്ങള്‍ ഇങ്ങനെ കിടന്ന് നശിക്കുന്നത്. ഈ വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ എത്തിയതോടെ ഇത് ഉപേക്ഷിച്ചതാണെന്നാണ് ലഭിച്ച അനൗദ്യോഗിക വിവരം.

പാര്‍ക്കിങ്ങിനും തടസ്സം

തുരുമ്പെടുത്തുകിടക്കുന്ന വാഹനങ്ങള്‍ കാരണം മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലംകൂടിയാണ് ഇല്ലാതാകുന്നത്. കോടതികളടക്കം നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഇടമാണ് മിനി സിവില്‍സ്റ്റേഷന്‍. ജീവനക്കാര്‍, വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി ആളുകളും എത്തുന്ന ഇടംകൂടിയാണിവിടം. ജീവനക്കാര്‍ക്ക് പോലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ഈ വാഹനങ്ങള്‍ ഉപയോഗമില്ലാതെ തുരുമ്പെടുത്ത് ഇവിടെ കിടക്കുന്നത്.

Content Highlights: Old government service vehicle parked in Pathanamthitta mini civil station compound


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented