ദുബായ്: പൊതുജനങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സേവനങ്ങളും സംരക്ഷണവും മിക്കദിവസവും നമ്മള്‍ കേള്‍ക്കാറുണ്ട്. പൊതുസേവനത്തില്‍ ഏര്‍പ്പെടുന്നവര്‍ സ്ഥലവും സമയവും നോക്കാതെ എല്ലായ്‌പ്പോഴും പ്രവര്‍ത്തനനിരതരായിരിക്കും എന്നതിന് ഉദാഹരണമാണ് കഴിഞ്ഞ വെള്ളിയാഴ്ച നടന്നത്. ദുബായില്‍ താമസിക്കുന്ന മലയാളിയായ അബ്ദുല്‍ വഹാബ് തനിക്കുണ്ടായ അനുഭവം മാധ്യമങ്ങളുമായി പങ്കുവെച്ചു.

ഷാര്‍ജ-അജ്മാന്‍ എമിറേറ്റ്സ് റോഡില്‍വെച്ച് രാവിലെ ആറുമണിയോടെയാണ് അബ്ദുല്‍ വഹാബിന്റെ വാഹനത്തിന്റെ ടയര്‍പൊട്ടുന്നത്. കാല്‍മുട്ടിന് പ്രശ്‌നമുള്ളതിനാല്‍ വഹാബിന് വാഹനം റോഡിന് വശത്തേക്ക് നീക്കിയിടാനായില്ല. അതുവഴി പോയ പലരോടും സഹായമഭ്യര്‍ഥിച്ചു. പുറത്തെ കനത്തചൂടില്‍ ആരും സഹായിക്കാന്‍ മുതിര്‍ന്നില്ല. അപ്പോഴാണ് അന്നത്തെ ജോലിതീര്‍ത്ത് ക്ഷീണിതനായി വീട്ടിലേക്ക് പോവുകയായിരുന്ന ബര്‍ ദുബായ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനംനിര്‍ത്തി സഹായഹസ്തവുമായി എത്തിയതെന്ന് അദ്ദേഹം പറയുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ പേര് വഹാബ് പരാമര്‍ശിച്ചില്ല.

Content Highlights; off duty dubai police officer change car tyre for malayali driver