പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ നിരത്തിലുള്ളത് 1.56 കോടി വാഹനങ്ങള്‍. ഗതാഗതക്കുരുക്കിനും അന്തരീക്ഷമലിനീകരണത്തിനും ഇടയാക്കുന്നവിധത്തില്‍ വാഹനപ്പെരുപ്പത്തിലേക്കാണ് നിരത്തുകള്‍ നീങ്ങുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021-ല്‍ മാത്രം 7.64 ലക്ഷം പുതിയ വാഹനങ്ങള്‍ ഇറങ്ങി. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് ഇടയിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.39 ശതമാനം വര്‍ധനയുണ്ട്. ഇതില്‍ 5.14 ലക്ഷവും ഇരുചക്രവാഹനങ്ങളാണ്. വാഹനങ്ങള്‍ വഴിയുള്ള അന്തരീക്ഷ മലിനീകരണത്തിലും കാര്യമായ വര്‍ധനയുണ്ട്.
വാഹനങ്ങളില്‍നിന്ന് അന്തരീക്ഷത്തില്‍ കലരുന്ന മാലിന്യങ്ങള്‍
- കാര്‍ബണ്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍, സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, സൂക്ഷ്മപൊടിപടലങ്ങള്‍
- ചരക്കുലോറി ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ 515 ഗ്രാം കാര്‍ബണ്‍ ഡയോക്സെഡും, 3.6 ഗ്രാം കാര്‍ബണ്‍മോണോക്സൈഡും പുറംതള്ളുന്നുണ്ട്.
ബദല്‍ യാത്രാമാര്‍ഗങ്ങള്‍ തേടിയില്ലെങ്കില്‍ കേരളവും ഡല്‍ഹിക്ക് സമാനമായ അന്തരീക്ഷമലിനീകരണത്തിലേക്ക് നീങ്ങുമെന്ന സൂചനയാണിത്. പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയാണ് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ധിക്കുമ്പോള്‍ വാഹനമലിനീകരണത്തോതും വര്‍ധിക്കും.
ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ജേണല്‍ ഓഫ് എന്ജിനറിങ് ആന്‍ഡ് ടെക്നോളജിയിയുടെ പഠനറിപ്പോര്‍ട്ട്
തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് 2010-2018 കാലയളവില്‍ നടത്തിയ പഠനം
- 2010-ല്‍ ഒരു കിലോമീറ്ററിനുള്ളില്‍ 865 ഗ്രാം കാര്‍ബണ്‍ മോണോക്സൈഡ്.
- 2018-ല്‍ അത് 1727 ഗ്രാമായി
- 2030-ല്‍ 3200 ഗ്രാമായും, 2040-ല്‍ 4400 ഗ്രാമായും വര്‍ധിക്കും. ഇതേരീതിയില്‍ മറ്റു വാതകങ്ങളിലും വര്‍ധനയുണ്ടാകും.
- ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ വഴിയുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പഠനമാരംഭിച്ചിട്ടുണ്ട്.
2018 10.49 ലക്ഷം
2019 9.13 ലക്ഷം
2020 6.40 ലക്ഷം
2021 7.64 ലക്ഷം
വര്‍ഷം വാഹനങ്ങളുടെ എണ്ണം എന്നിവ ക്രമത്തില്‍
2010-11 60,45,322
2011-12 68,65,539
2012-13 80,48,673
2013-14 85,47,966
2014-15 94,21,245
2015-16 1,01,71,813
2016-17 1,10,30,307
2017-18 1,20,42,691
Content Highlights; Number of vehicles increased in kerala, Pollution level in kerala, Vehicles and Pollution rate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..