പ്രതീകാത്മക ചിത്രം | Photo: Facebook|MVD Kerala
ഓണ്‍ലൈന്‍ പരീക്ഷ ഏര്‍പ്പെടുത്തിയതോടെ ലേണേഴ്സ് ഡ്രൈവിങ് ടെസ്റ്റിന്റെ വിജയശതമാനം കുത്തനെ ഉയര്‍ന്നു. ഓഫീസുകളില്‍ ലേണേഴ്സ് ടെസ്റ്റ് നടന്നപ്പോള്‍ 18 ശതമാനം പേര്‍ വരെ പരാജയപ്പെട്ടിരുന്നു.
എന്നാല്‍, ഓണ്‍ലൈന്‍ പരീക്ഷയില്‍ പരാജയശതമാനം മൂന്നായി കുറഞ്ഞതായാണ് വിവരാവകാശപ്രകാരം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് വെളിപ്പെടുത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്രമക്കേടുകള്‍ നടക്കുന്നില്ലെന്നും വിജയശതമാനം കുത്തനെ കൂടിയിട്ടില്ലെന്നുമുള്ള അധികൃതരുടെ വാദം പൊളിക്കുന്നതാണ് ഈ കണക്കുകള്‍.
ഗതാഗതനിയമങ്ങള്‍, അടയാളങ്ങള്‍ എന്നിവ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് അവബോധമുണ്ടാകേണ്ട ചോദ്യങ്ങളാണ് ലേണേഴ്സ് പരീക്ഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അപേക്ഷകന്‍തന്നെയാണ് പരീക്ഷ എഴുതുന്നതെന്ന് ഉറപ്പിക്കാനുള്ള സംവിധാനങ്ങളൊന്നും നിലവില്‍ മോട്ടോര്‍വാഹനവകുപ്പിനില്ല.
ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഐ.ഡി. ലഭിച്ചാല്‍ ഇതില്‍ പ്രവേശിച്ച് പരീക്ഷയെഴുതാം. ചില ഡ്രൈവിങ് സ്‌കൂളുകാരും ഇടനിലക്കാരും ഇത് വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമായി മാറ്റുന്നുണ്ട്. അപേക്ഷ സമര്‍പ്പിച്ച് അവര്‍തന്നെ ലേണേഴ്സ് ലൈസന്‍സ് എടുത്തുനല്‍കും.
ക്രമക്കേട് തടയാന്‍പാകത്തില്‍ ഓണ്‍ലൈന്‍ പരീക്ഷാസംവിധാനം പരിഷ്‌കരിച്ചാലേ നിലവിലെ പോരായ്മ പരിഹരിക്കാനാകൂ. വെബ്ക്യാം, ബയോമെട്രിക് ഹാജര്‍ തുടങ്ങിയ സുരക്ഷാസംവിധാനങ്ങള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കുണ്ട്. ഇതിലേക്ക് നീങ്ങിയാല്‍ തട്ടിപ്പ് നടത്തുന്നത് ഒഴിവാക്കാനാകും.
Content Highlights: Number Of Online Driving Learners Test Winners Increased Due To Cheating
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..