ഇന്ധനവിലയെ മെരുക്കാൻ ഒരുങ്ങിക്കെട്ടി സി.എന്‍.ജി; വണ്ടികൾ കൂടുന്നു, പമ്പുകളും


ജോസഫ് മാത്യു

തിങ്കളാഴ്ച കൊച്ചിയില്‍ കിലോക്ക് 64.95 രൂപയാണ്. രണ്ടുദിവസംകൊണ്ട് 1.55 രൂപ കൂടി. അതിനുമുന്‍പ് ഒറ്റയടിക്ക് അഞ്ചുരൂപ കൂടിയിരുന്നു.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പെട്രോള്‍, ഡീസല്‍ വിലവര്‍ധന പതിവായതോടെ വാഹനങ്ങളിലെ സി.എന്‍.ജി. (സമ്മര്‍ദിത പ്രകൃതിവാതകം) ഉപയോഗം കൂടുന്നു. ഒരുവര്‍ഷത്തിനിടെ കേരളത്തില്‍ സി.എന്‍.ജി. ഉപയോഗം ഇരട്ടിയലധികമായാണു വര്‍ധിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ സംസ്ഥാനത്ത് ആകെ പ്രതിമാസവില്‍പ്പന 11,200 കിലോയായിരുന്നെങ്കില്‍ ഇപ്പോഴത് 25,412 കിലോയായി വര്‍ധിച്ചു.

കഴിഞ്ഞവര്‍ഷം കേരളത്തില്‍ 11 സി.എന്‍.ജി. സ്റ്റേഷനുകളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത് 33 ആയി. വടക്കന്‍ ജില്ലകളിലേക്കു 38 എണ്ണത്തിനുകൂടി അനുമതി നല്‍കിയതായി പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആര്‍. വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കു 30 എണ്ണത്തിനുകൂടി അനുമതിയായി.

ചുമതല രണ്ടുകമ്പനികള്‍ക്ക്

എറണാകുളം നഗരത്തിലും പരിസരങ്ങളിലുമായിമാത്രം ഉപയോഗിച്ചിരുന്ന സി.എന്‍.ജി. സംസ്ഥാനംമൊത്തം വ്യാപിക്കുന്നതാണു പുതിയപ്രവണത. പുതുതായിവരുന്ന 38 പമ്പുകളില്‍ 13 എണ്ണം തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ്. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഏഴും മലപ്പുറത്ത് ആറും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി രണ്ടും പമ്പുകളാണു വരുന്നത്. എറണാകുളത്ത് പത്തെണ്ണംകൂടി തുടങ്ങും. എറണാകുളം മുതല്‍ വടക്കോട്ട് ഇന്ത്യന്‍ ഓയില്‍-അദാനി കണ്‍സോര്‍ഷ്യമാണു വിവിധകമ്പനികളുടെ പമ്പുകളിലേക്കു സി.എന്‍.ജി. നല്‍കുന്നത്.

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ എ.ജി.ആന്‍ഡ് പി. (അറ്റ്ലാന്‍ഡിക്, ഗള്‍ഫ് ആന്‍ഡ് പസഫിക് കമ്പനി)യ്ക്കാണു ചുമതല. ഇവര്‍ ആലപ്പുഴ ജില്ലയില്‍ രണ്ടുസ്റ്റേഷന്‍ തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്ത് ഈഞ്ചക്കലും പേരൂര്‍ക്കടയിലും ഉടന്‍ തുടങ്ങും. അനുമതിലഭിച്ച 30 സ്റ്റേഷനുകളില്‍ 20-22 എണ്ണമെങ്കിലും അടുത്തമാര്‍ച്ചിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നു കമ്പനിയുടെ റീജണല്‍ ഹെഡ് രഞ്ജിത്ത് രാമചന്ദ്രന്‍ പറഞ്ഞു.

വടക്കന്‍ ജില്ലകളിലേക്ക് ഗെയ്ലിന്റെ പൈപ്പ് ലൈന്‍ വന്നതാണു വാതകവിതരണം എളുപ്പമാക്കിയത്. തെക്കന്‍ജില്ലകളിലേക്ക് പൈപ്പിട്ടിട്ടില്ലാത്തതിനാല്‍ വലിയ കണ്ടെയ്‌നറുകളില്‍ എത്തിച്ചാണു വിതരണം. ചേര്‍ത്തലയില്‍ ഒരു മദര്‍ സ്റ്റേഷന്‍ പരിഗണനയിലുണ്ടെന്നു രഞ്ജിത്ത് രാമചന്ദ്രന്‍ പറഞ്ഞു. ഇവിടെനിന്ന് തിരുവനന്തപുരംവരെയുളള പൈപ്പിടല്‍ വൈകാതെ തുടങ്ങും. ദേശീയപാത വീതി കൂട്ടാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ അതുകൂടി അറിഞ്ഞിട്ടാകും നടപടി.

സി.എന്‍.ജി. യുടെ നേട്ടം

വിലക്കുറവാണ് സി.എന്‍.ജി.യുടെ പ്രധാന ആകര്‍ഷണം. തിങ്കളാഴ്ച കൊച്ചിയില്‍ കിലോക്ക് 64.95 രൂപയാണ്. രണ്ടുദിവസംകൊണ്ട് 1.55 രൂപ കൂടി. അതിനുമുന്‍പ് ഒറ്റയടിക്ക് അഞ്ചുരൂപ കൂടിയിരുന്നു. ഇപ്പോഴത്തെ നിരക്കനുസരിച്ച് മറ്റ് ഇന്ധനങ്ങളെക്കാള്‍ 50 ശതമാനമെങ്കിലും ലാഭമുണ്ടെന്നാണ് ഇതുപയോഗിക്കുന്നവര്‍ പറയുന്നത്. ഒരുകിലോ സി.എന്‍.ജി. ഒരുലിറ്റര്‍ പെട്രോളിന് തുല്യമെന്നാണു കണക്ക്. കാര്‍ബണ്‍ അംശം കുറവായതിനാല്‍ മലിനീകരണത്തോതും വളരെക്കുറവാണ്.

Content Highlights: Number Of CNG Pumps Increased, Use Of CNG Fuel Doubled Due To Petrol Diesel Price Hike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented