പുതിയ മാറ്റ് സില്‍വര്‍ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 പുറത്തിറങ്ങി. എന്‍ടോര്‍ക്ക് 125 ഇന്ത്യയിലെ ആദ്യത്തെ കണക്ടഡ് സ്‌കൂട്ടറാണ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം അവാര്‍ഡുകള്‍ ലഭിച്ച സ്‌കൂട്ടറും എന്‍ടോര്‍ക്കാണ് (ഒമ്പത് എണ്ണം). ഈ നേട്ടത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ നിറത്തില്‍ എന്‍ടോര്‍ക്കിനെ കമ്പനി അവതരിപ്പിച്ചത്. 

സ്‌കൂട്ടര്‍ ഓഫ് ദി ഇയര്‍ എംബ്ലത്തോടു കൂടിയാണ്‌ ഈ എന്‍ടോര്‍ക്ക് 125 സ്‌കൂട്ടറുകള്‍ പുറത്തിറങ്ങുക. 2018 ഫെബ്രുവരിയില്‍ പുറത്തിറക്കിയ ശേഷം ഇതുവരെ മികച്ച പ്രതികരണമാണ് എന്‍ടോര്‍ക്കിന് ലഭിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ എന്‍ടോര്‍ക്കിന്റെ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിക്കാനും ടിവിഎസിന് സാധിച്ചു. 

124.79 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 7500 ആര്‍പിഎമ്മില്‍ 9.3 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. മാറ്റ് സില്‍വറിന് പുറമേ മാറ്റ് യെല്ലോ, മാറ്റ് വൈറ്റ്, മാറ്റ് റെഡ്, മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ, മെറ്റാലിക് റെഡ് എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കും. ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ മാത്രമാണ് പുതിയ മാറ്റ് സില്‍വര്‍ ലഭ്യമാവുക. 

Content Highlights; TVS Ntorq 125, Matte Silver NTorq 125