ഫയർ ചിത്രം.
ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പെരുമ്പാവൂരില്‍ ഓടുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ അവരുടെ സംസ്ഥാനങ്ങളിലേക്ക് എന്‍.ഒ.സി. എടുക്കുകയും എന്നാല്‍, അവിടെ കൊണ്ടുപോകാതെ കേരളത്തില്‍ത്തന്നെ ഉപയോഗിക്കുന്നതായും ഉള്ള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കി.
ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആലുവ-മൂന്നാര്‍ റോഡില്‍ പാലക്കാട്ടുതാഴത്തു വച്ച് ആലുവ രജിസ്‌ട്രേഷന്‍ ഉള്ള ഇരുചക്രവാഹനം ഉദ്യോഗസ്ഥര്‍ കൈകാണിച്ചപ്പോള്‍ അതില്‍ വന്ന രണ്ടുപേര്‍ വാഹനം മാറ്റിനിര്‍ത്തി ഓടി രക്ഷപ്പെട്ടു.
ഇത് കണ്ടുനിന്ന നാട്ടുകാരും ഓടിപ്പോയവര്‍ക്കു വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.'വാഹന്‍' സൈറ്റില്‍ പരിശോധിച്ചതില്‍ ഈ വാഹനം 2016-ല്‍ ബംഗാളിലെ മുര്‍ഷിദാബാദിലേക്ക് ആലുവ സബ് ആര്‍.ടി. ഓഫിസില്‍നിന്ന് മാറ്റിയതാണെന്ന് കണ്ടെത്തി.
എന്നാല്‍ അവിടെ കൊണ്ടുപോകാതെ പെരുമ്പാവൂര്‍ ഭാഗത്ത് ഉപയോഗിച്ചുവരികയായിരുന്നു. ഇന്‍ഷുറന്‍സ് സാധാരണ ഗതിയില്‍ ഉണ്ടാകാറില്ല. ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹനത്തിന്റെ നമ്പര്‍ കിട്ടിയാലും വാങ്ങിയ ആളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍, കുറ്റംചെയ്തവര്‍ രക്ഷപ്പെടാനുള്ള സാഹചര്യം കൂടുതലാണെന്ന് ജോയിന്റ് ആര്‍.ടി.ഒ ബി. ഷഫീഖ് പറഞ്ഞു.
കേരള രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചാല്‍ പെട്ടന്ന് ആരും ശ്രദ്ധിക്കില്ലെന്നതും ഇവര്‍ മുതലാക്കുന്നു. വാഹനം കസ്റ്റഡിയില്‍ എടുത്ത് പെരുമ്പാവൂര്‍ പോലീസിന് കൈമാറി. പരിശോധനയില്‍ എം.വി.ഐ ദീപു എന്‍.കെ., ബിനേഷ് കെ.എസ്., എ.എം.വി.ഐ. മാരായ രഞ്ജിത്ത് എസ്., അസൈനാര്‍ കെ.എം. എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..