നിയമലംഘനം നേരിട്ട് കാണാതെ വാഹനങ്ങള്‍ പരിശോധനയ്ക്കായി തടയരുത്; ട്രാഫിക് പോലീസിനോട് ഡി.ജി.പി.


ഗതാഗതനിയമം ലംഘിക്കുകയോ മദ്യപിച്ച് വാഹനമോടിക്കുകയോ ചെയ്താല്‍മാത്രം വാഹനപരിശോധന മതിയെന്നാണ് തന്റെ നിലപാടെന്നും ഇതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഡി.ജി.പി.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ബെംഗളൂരു: നിയമലംഘനം നേരിട്ട് കണ്ടാലല്ലാതെ രേഖകള്‍ പരിശോധിക്കാനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നത് അവസാനിപ്പിക്കണമെന്ന് ട്രാഫിക് പോലീസിനോട് കർണാടക ഡി.ജി.പി. പ്രവീണ്‍ സൂദ്. ട്രാഫിക് പോലീസിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് അനാവശ്യ പരിശോധന നിര്‍ത്തണമെന്ന് ഡി.ജി.പി. ട്വീറ്റ്‌ചെയ്തത്.

നേരത്തേ പ്രവീണ്‍ സൂദ് ട്രാഫിക് എ.സി.പി.യായിരുന്നപ്പോള്‍ ഇത്തരം പരിശോധനകള്‍ നിര്‍ത്തണമെന്ന് നിലപാടെടുത്തിരുന്നെങ്കിലും ഡി.ജി.പി.യായപ്പോള്‍ പരിശോധന തിരിച്ചെത്തിയെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു സ്വദേശി ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ മറുപടിയായാണ് ഡി.ജി.പി.യുടെ ട്വീറ്റ്.

ഗതാഗതനിയമം ലംഘിക്കുകയോ മദ്യപിച്ച് വാഹനമോടിക്കുകയോ ചെയ്താല്‍മാത്രം വാഹനപരിശോധന മതിയെന്നാണ് തന്റെ നിലപാടെന്നും ഇതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഡി.ജി.പി. ട്വിറ്ററില്‍ കുറിച്ചു. ട്രാഫിക് ജോയന്റ് കമ്മിണറെയും ബെംഗളൂരു പോലീസിനെയും ട്വിറ്ററില്‍ ടാഗ് ചെയ്തിരുന്നു. ഒട്ടേറെപ്പേരാണ് അദ്ദേഹത്തിന്റെ നിര്‍ദേശത്തെ സ്വാഗതംചെയ്ത് രംഗത്തെത്തിയത്.

അതേസമയം, നഗരത്തില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ട്രാഫിക് പോലീസ് രേഖകള്‍ പരിശോധിക്കുന്നത് വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. തിരക്കേറിയ സമയമായ രാവിലെയും വൈകീട്ടുമുള്‍പ്പെടെ റോഡരികില്‍ വാഹനങ്ങള്‍ തടഞ്ഞിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുവെന്നാണ് ആരോപണം.

വാഹനങ്ങള്‍ വിട്ടുകിട്ടാല്‍ കൈക്കൂലി നല്‍കേണ്ടിവരുന്നതായും ആരോപണമുണ്ട്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ട്രാഫിക് പോലീസ് നിഷേധിച്ചു. വ്യാജരേഖകള്‍ ഉപയോഗിച്ചോ രേഖകളില്ലാതെയോ സര്‍വീസ് നടത്തുന്ന വാഹനങ്ങളെ പിടികൂടുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ട്രാഫിക് പോലീസിന്റെ വിശദീകരണം.

Content Highlights: No vehicle to be stopped for checks unless there’s violation says Karnataka DGP

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Debina Bonnerjee

2 min

മൂത്ത മകള്‍ക്ക് നാല് മാസം പ്രായം; രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികള്‍

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented