ഗുരുവായൂരിലെ മോട്ടോർ വാഹനവകുപ്പിന്റെ വാഹനം കെ.എസ്.ആർ.ടി.സി. ഡിപ്പോ ഗാരേജിൽ | ഫോട്ടോ: മാതൃഭൂമി
മോട്ടോര്‍ വാഹനവകുപ്പിന്റെ ഗുരുവായൂര്‍ റീജണല്‍ കേന്ദ്രത്തില്‍ ആറുമാസത്തിലേറെയായി വാഹനമില്ല. ഉണ്ടായിരുന്ന വണ്ടി കേടായതിനെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി.യുടെ കട്ടപ്പുറത്ത് കയറ്റിയിട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ വാഹനം തുരുമ്പെടുത്ത് നശിക്കാറായി.
സ്വന്തമായി വാഹനമില്ലാത്തതിനാല്‍ ജോലി തടസ്സപ്പെടുകയാണ്. ജോയിന്റ് ആര്.ടി.ഒ.യ്ക്കും വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും പോകാന്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കണം. ഓരോ ദിവസത്തേയും വരുമാനം ട്രഷറിയില്‍ കൊണ്ടുപോയി അടയ്ക്കാന്‍ ഓട്ടോ പിടിക്കണം. വാഹനപരിശോധനയാണെങ്കില് ആറുമാസമായി നിലച്ചു.
ഔദ്യോഗിക വാഹനത്തിലല്ലാതെ പരിശോധന നടത്താന്‍ പാടില്ലെന്നാണ് നിയമം. എങ്കിലും ഗതാഗതനിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ വീഡിയോയില്‍ പകര്‍ത്തി നടപടിയെടുക്കുന്നുമുണ്ട്. ആര്.ടി.ഒ. ഓഫീസില്‍ താത്കാലികാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിച്ചിരുന്നു. ഏറ്റവുമൊടുവിലുണ്ടായിരുന്ന ഡ്രൈവറുടെ കാലാവധി അവസാനിച്ചപ്പോള്‍ പുതിയ നിയമനമുണ്ടായില്ല.
അതോടെയാണ് വാഹനം കയറ്റിയിട്ടത്. പുതിയ വാഹനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും ജീവനക്കാരും. ഇക്കാര്യം രേഖാമൂലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ഗുരുവായൂര്‍ ജോയിന്റ് ആര്.ടി.ഒ. അബ്ദുള്‍ റഹിമാന്‍ പറഞ്ഞു.
Content Highlights: No Official Vehicle For MVD Guruvayur Regional, MVD Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..