പെട്രോൾ അഞ്ചു വർഷത്തേയ്ക്ക് മാത്രം; ബദൽ ഇന്ധനത്തിലേക്ക് അതിവേഗം ട്രാക്ക് മാറ്റാൻ ഇന്ത്യ


അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്നാണ് മന്ത്രി നടത്തിയ പ്രഖ്യാപനം.

ഹൈഡ്രജൻ ഫ്യുവൽ സെൽ കാർ | Photo: Twitter/Nitin Gadkari

ലിനീകരണമില്ലാത്ത ഗതാഗത സംവിധാനങ്ങള്‍ ഉറപ്പാക്കുക എന്ന വലിയ ലക്ഷ്യത്തിന് പിന്നാലെയാണ് ഇന്ത്യയിലെ സര്‍ക്കാരുകള്‍. ഇതിനായി ഇലക്ട്രിക്, സി.എന്‍.ജി. തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനമാണ് നല്‍കുന്നത്. ഫോസില്‍ ഫ്യുവല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കുറയ്ക്കുകയെന്ന ഉദ്യമത്തിന് കൂടുതല്‍ കരുത്തേകുന്ന പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്നാണ് മന്ത്രി നടത്തിയ പ്രഖ്യാപനം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പെട്രോള്‍ ശേഖരം പൂര്‍ണമായും അവസാനിക്കും. ഇതിനുശേഷം രാജ്യത്ത് ഫോസില്‍ ഫ്യുവല്‍ നിരോധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഹോണററി ഡോക്ടറേറ്റ് ഓഫ് സയന്‍സ് സമ്മാനിക്കുന്ന ചടങ്ങില്‍ വെച്ചാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പെട്രോളിനും ഫോസില്‍ ഇന്ധനങ്ങള്‍ക്കും ബദലായി ഇന്ത്യ ഉടന്‍ തന്നെ ഹരിത ഇന്ധനങ്ങളിലേക്ക് മാറുമെന്ന് നിതില്‍ ഗഡ്കരി അവകാശപ്പെട്ടു. ഇതില്‍ മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ കര്‍ഷകര്‍ വികസിപ്പിക്കുന്ന ബയോ എഥനോള്‍ പോലുള്ള ജൈവ ഇന്ധനങ്ങളും ഉള്‍പ്പെടുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കര്‍ഷകര്‍ ഭക്ഷണം നല്‍കുന്ന ആളുകള്‍ മാത്രമായിരിക്കില്ല, ഊര്‍ജദാതാക്കള്‍ കൂടി ആയി മാറുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ബയോ എഥനോളിന് പുറമെ, ഗ്രീന്‍ ഹൈഡ്രജനും ഒരു ബദല്‍ ഇന്ധനമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ആഴത്തിലുള്ള കിണറിലെ വെള്ളത്തില്‍ നിന്ന് വേര്‍തിരിച്ച് എടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് കേന്ദ്രമന്ത്രി കൂടിയായ നിതിന്‍ ഗഡ്കരി. ഇതിനായി നിരവധി പദ്ധതികളും അദ്ദേഹം ഒരുക്കുന്നുണ്ട്.

ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങള്‍ക്ക് സമാനമാക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം അടുത്തിടെ നടത്തിയിരുന്നു. ലിഥിയം അയേണ്‍ ബാറ്ററിയുടെ 81 ശതമാനവും പ്രദേശികമായി നിര്‍മിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നും, അതിനുശേഷം ഇലക്ട്രിക് വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കുമെന്നുമാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. മുമ്പും മന്ത്രി സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു.

Source: Car and Bike

Content Highlights: Nitin Gadkari Claims Petrol Won't Be Used In India After 5 Years

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented