അത്രപെട്ടെന്ന് പൊളിക്കില്ല നിഷാമിന്റെ ഹമ്മര്‍; രേഖയിലെ ഉടമ ഇപ്പോഴും പഞ്ചാബ് സ്വദേശി


പൊളിക്കലെന്നത് പോലീസിന്റെയോ കോടതിയുടെയോ നടപടികളില്‍ പെടുന്നതല്ല. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുകയെന്നതില്‍ അവസാനിക്കുന്നതാണ് നിയമനടപടി.

പോലീസ് സ്‌റ്റേഷനിലുള്ള നിഷാമിന്റെ ഹമ്മർ, നിഷാം | Photo: Social Media, Mathrubhumi

വസാന വിധിയും കാത്തുകിടക്കുകയാണ് ആ ഹമ്മര്‍. ചന്ദ്രബോസ് വധക്കേസില്‍ 38 കൊല്ലം തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന്റെ ആഡംബര വാഹനം. കൊലപാതകത്തില്‍ ആയുധമായി പോലീസ് പരിഗണിക്കുന്ന തൊണ്ടി. പേരാമംഗലം സ്റ്റേഷന്‍ വളപ്പില്‍ കിടന്ന് ദ്രവിച്ചു തുടങ്ങിയ വാഹനം ഉടനെ പൊളിക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് പോലീസ് പറയുന്നു.

നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്കു മാത്രമേ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കൂ. എന്നാല്‍, വാഹനം ഉപയോഗിച്ചുള്ള ഏതു കുറ്റത്തിനും ഇതു ബാധകമാക്കും എന്നതാണ് ഭേദഗതി. ഇതനുസരിച്ചാണ് നിഷാമിന്റെ ഹമ്മറിനും രജിസ്‌ട്രേഷന്‍ നഷ്ടപ്പെടുക.

പൊളിക്കലെന്നത് പോലീസിന്റെയോ കോടതിയുടെയോ നടപടികളില്‍ പെടുന്നതല്ല. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുകയെന്നതില്‍ അവസാനിക്കുന്നതാണ് നിയമനടപടി. പിന്നീട് ലേലം ചെയ്യാറാണ് പതിവ്. രജിസ്ട്രേഷനില്ലാത്ത വാഹനമാണെന്നതിനാല്‍ ലേലത്തിനുശേഷം പൊളിക്കല്‍ മാത്രമേ വഴിയുള്ളു എന്നുമാത്രം.

വീണ്ടും കോടതിനടപടികളിലേക്ക്

2015 ജനുവരി 29-നാണ് ചന്ദ്രബോസ് കൊല്ലപ്പെട്ടത്. ജില്ലാകോടതിവിധിക്കെതിരേ നിഷാം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി ഹൈക്കോടതിയോട് കേസ് പരിഗണിക്കാനാവശ്യപ്പെട്ടു. ആറുമാസത്തിനുള്ളില്‍ കേസ് പരിഗണിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള വാദംകേള്‍ക്കല്‍ ഹൈക്കോടതിയില്‍ ഉടന്‍ നടക്കും. ഇത് അഞ്ചോ ആറോ മാസം നീണ്ടുനില്‍ക്കാം.

ഹൈക്കോടതിയില്‍നിന്നുണ്ടാകുന്ന വിധി അനുകൂലമല്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാം. പ്രതിയായ നിഷാമോ വാദിയായ സര്‍ക്കാരോ കേസില്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിലെ വിധി വന്നശേഷമേ വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ പോലുള്ള നടപടികളിലേക്ക് നീങ്ങാനാകൂ.

വാഹന ഉടമ പഞ്ചാബ് സ്വദേശി

വാഹനത്തിന്റെ ഉടമ ഇപ്പോഴും രേഖകളനുസരിച്ച് പഞ്ചാബ് സ്വദേശി ജസ്ഫ്രിസിങ് ജോളി എന്നയാളാണ്. അതുകൊണ്ടുതന്നെ രജിസ്ട്രേഷന്‍ റദ്ദാക്കണമെങ്കില്‍ പഞ്ചാബിലെ അധികൃതരുമായി ബന്ധപ്പെടണം. ബെംഗളൂരുവിലെ വാഹനച്ചന്തയില്‍നിന്ന് നിഷാമിന്റെ സുഹൃത്തും പിന്നീട് നിഷാമും വാങ്ങിയതാണ് ഈ ഹമ്മര്‍. രേഖകളില്‍ ഉടമസ്ഥന്റെ പേര് മാറ്റിയിരുന്നില്ല. മുദ്രക്കടലാസില്‍ എഴുതിയ ഉടമ്പടികളുടെ അടിസ്ഥാനത്തിലാണ് വാഹനകൈമാറ്റങ്ങള്‍ നടന്നിരുന്നത്.

Content Highlights: Nisham's Hummer cannot be dismantled so quickly, The actual owner of the Hummer is Punjab native


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented