ഹരിപ്പാട്: അടുത്ത സാമ്പത്തികവര്‍ഷം രാജ്യത്ത് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രിമിയത്തില്‍ വര്‍ധനയുണ്ടാകില്ല. നിലവിലെ രീതിയില്‍ ഏപ്രില്‍ ഒന്നിനുശേഷവും പ്രിമിയം ഈടാക്കാനുള്ള നിര്‍ദേശം ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.) വ്യാഴാഴ്ച പുറപ്പെടുവിച്ചു. 

2011-ന് ശേഷം എല്ലാവര്‍ഷവും തേര്‍ഡ് പാര്‍ട്ടി പ്രിമിയം വര്‍ധിപ്പിക്കാറുണ്ടായിരുന്നു. ഓരോ വിഭാഗങ്ങളിലെയും വാഹനങ്ങളുടെ അപകടനിരക്ക് പരിഗണിച്ചാണ് പ്രിമിയം പുതുക്കി നിശ്ചയിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങി കൂടുതലായി നിരത്തിലുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രിമിയം കുത്തനെ വര്‍ധിപ്പിക്കുന്നതായിരുന്നു പതിവ്. 

പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുന്നതിനായി എല്ലാവര്‍ഷവും മാര്‍ച്ച് പകുതിയോടെ ഐ.ആര്‍.ഡി.എ.ഐ. തേര്‍ഡ് പാര്‍ട്ടി പ്രിമിയത്തിന്റെ കരടുപട്ടിക പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. മാര്‍ച്ച് അവസാനം പുതിയ സാമ്പത്തികവര്‍ഷത്തേക്കുള്ള അന്തിമ പട്ടികയും. 

Content Highlights; Vehicle third party premium, Vehicle insurance