പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
റോഡ് നികുതി കൂടാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കേ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള സോഫ്റ്റ്വേറായ 'വാഹന്‍' തകരാറിലായി. ഇതോടെ വാഹന ഉടമകളാണ് പ്രശ്‌നത്തിലായിരിക്കുന്നത്. ഏപ്രില്‍മുതല്‍ നികുതി ഉയരും. നാലു ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഉയര്‍ന്നനികുതി അടയ്ക്കണം. എല്ലാ വിഭാഗത്തിലും ഒരുശതമാനംവീതം നികുതി ഉയരുന്നുണ്ട്.
വില്‍പ്പന കൂടുതലുള്ള കാറുകളില്‍ അധികവും 8-13 ലക്ഷം രൂപയ്ക്ക് ഇടയിലുള്ളവയാണ്. ഈ വിഭാഗത്തില്‍മാത്രം 25,000 രൂപയുടെ നികുതിവര്‍ധനയുണ്ടാകും. 20 ലക്ഷത്തിന് മുകളിലുള്ളവയില്‍ വിലയുടെ 21 ശതമാനമാണ് റോഡ് നികുതി. ഇതൊഴിവാക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ രജിസ്ട്രേഷന് എത്തിയിട്ടുണ്ട്.
വാഹന ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് കിട്ടാതിരുന്നതാണ് തിങ്കളാഴ്ച ഒട്ടേറെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ തടസ്സപ്പെടുത്തിയത്. ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്യുകയും അവ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അംഗീകരിക്കുകയും വേണം. ഉച്ചയോടെ തകരാര്‍ പരിഹരിച്ചതായി അധികൃതര്‍ അവകാശപ്പെടുമ്പോഴും പരാതികള്‍ ഒഴിഞ്ഞിട്ടില്ല.
ഡ്രൈവിങ് ലൈസന്‍സിനുള്ള പുതിയ അപേക്ഷകളിലും ഏതാനുംദിവസമായി സാങ്കേതികതടസ്സമുണ്ട്. അപേക്ഷ പൂര്‍ത്തീകരിക്കാന്‍ കഴിയുമെങ്കിലും ഫീസ് അടയ്ക്കാന്‍ പറ്റുന്നില്ല. രജിസ്ട്രേഷന്‍ പുതുക്കല്‍, ഫിറ്റ്നസ് പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കും ഒറ്റത്തവണ പാസ്വേഡ് ലഭിക്കുന്നില്ല. ഒരാഴ്ചയായി ഇടവിട്ട് സാങ്കേതികത്തകരാറുണ്ട്.
വാഹന്‍-സാരഥി സോഫ്റ്റ്വേറുകളുടെ സാങ്കേതികപോരായ്മ ഏറെക്കാലമായിട്ടുണ്ടെങ്കിലും പൂര്‍ണമായി പരിഹരിക്കാന്‍ മോട്ടോര്‍വാഹനവകുപ്പിനോ കേന്ദ്രത്തിനോ കഴിഞ്ഞിട്ടില്ല.
Content Highlights: New vehicle registration software Vaahan has crashed, vehicle tax will increased from April 1
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..