രക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി രാജ്യത്തെ വിവിധ വാഹന നിര്‍മാതാക്കള്‍ കാറുകളുടെ വില കുത്തനെ കുറയ്ക്കാനുള്ള മത്സരത്തിലാണ്. ഉപഭോക്താക്കള്‍ കുറഞ്ഞ വിലയില്‍ വാഹനം വാങ്ങാന്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന ജൂലായ് ഒന്ന് വരെ കാത്തിരിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞ് ബി.എം.ഡബ്യു, ഔഡി, മെഴ്‌സഡീസ് ബെന്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ഫോര്‍ഡ്, ഇസൂസു മോട്ടോഴ്‌സ് എന്നിവര്‍ നിലവില്‍ വില കുറച്ചു കഴിഞ്ഞു. ഇതിന് പിന്നോടിയായി പുതിയ ഫോര്‍ച്യൂണറിന്റെ വില 1.2 ലക്ഷം രൂപ കുറച്ചാണ് ടൊയോട്ട മത്സരം കടുപ്പിക്കാനൊരുങ്ങുന്നത്‌.

പെട്രോള്‍-ഡീസല്‍ വകഭേദങ്ങളില്‍ വിപണിയിലുള്ള പുതിയ ഫോര്‍ച്യൂണറിന് നിലവില്‍ മികച്ച വില്‍പ്പനയാണുള്ളത്. എസ്.യു.വി ശ്രേണിയിലെ മാര്‍ക്കറ്റ് ലീഡറായ ഫോര്‍ച്യൂണറിന് വില കുറയ്ക്കുന്നതോടെ ടോപ് സ്‌പെക്ക് 4X4 ഓട്ടോമാറ്റിക് പതിപ്പിന് 31,86000 രൂപയാകും ഡല്‍ഹി എക്‌സ്‌ഷോറൂം വില. ചരക്ക് സേവന നികുതി പ്രകാരം പരോക്ഷ നികുതിയടക്കം നേരത്തെയുണ്ടായിരുന്ന 55 നികുതി ഏകദേശം 12 ശതമാനത്തോളം കുറച്ച് 43 ശതമാനത്തിലേക്ക് നിജപ്പെടുത്തിയിരുന്നു. മറ്റു എസ്.യു.വി മോഡലുകള്‍ക്കും മുന്‍നിര കമ്പനികള്‍ വരും ദിവസങ്ങളില്‍ വില കുറയ്ക്കും.