രോഗിയുമായി വരുന്ന ആംബുലന്‍സിന് സൈഡ് നല്‍കാത്ത വാഹനങ്ങള്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ നിര്‍ദേശിച്ച് മോട്ടോര്‍വാഹന ഭേദഗതി ബില്‍. ആംബുലന്‍സിന് പുറമെ, അടിയന്തരവാഹനങ്ങള്‍ക്കു വഴി നല്കിയില്ലെങ്കിലും ഈ ശിക്ഷ നല്‍കാനാണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തുന്നവരെ ശിക്ഷിക്കുന്ന നിര്‍ദേശങ്ങളും നിയമങ്ങളും മുമ്പ് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പുതിയ ഭേദഗതി ബില്ലിലെ ഈ വകുപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രോഗിയുമായും മറ്റും വരുന്ന ആംബുലന്‍സിന് സൈഡ് നല്കാതിരിക്കുന്നതും ഈ വാഹനത്തിന്റെ യാത്ര മനപ്പൂര്‍വ്വം തടസ്സപ്പെടുത്തുന്നതുമായി പല സംഭവങ്ങളും മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ നിര്‍ദേശമെന്നും വിലയിരുത്തലുകളുണ്ട്.
ഇതിന് പുറമെ, ഗതാഗതനിയമലംഘനത്തിന്റെ കുറഞ്ഞ പിഴശിക്ഷ നൂറുരൂപയില്‍ നിന്ന് 500 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പരമാവധി പിഴ 10,000 രൂപ. ലൈസന്‍സില്ലാതെ വാഹനമോടിച്ചാലുള്ള പിഴ 500 രൂപയില്‍നിന്ന് 5000 രൂപയാക്കി.
മദ്യപിച്ച് വാഹനമോടിക്കുന്നത് കൂടുതല്‍ ഗൗരവകരമായ കുറ്റമായി പരിഗണിച്ച് ഇതിനുള്ള പിഴ 2000 രൂപയില്‍ നിന്ന് 10,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. സീറ്റുബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ നൂറുരൂപയുണ്ടായിരുന്ന പിഴ ആയിരമാക്കിയും ഉയര്‍ത്തി.
Content Highlights: Motor Vehicles Amendment Bill Suggest That Not Letting Ambulance Pass Will Impose Fine Of Rupees 10,000
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..