ഡംബര വാഹനങ്ങളുടെ അവസാന വാക്കാണ് റോള്‍സ് റോയ്‌സ്. ഈ സ്വപ്‌ന വാഹനം സ്വന്തമാക്കണമെങ്കില്‍ കോടികള്‍ മുടക്കുകയും വേണം. ഇങ്ങനെ ഏഴുകോടി മുടക്കി ഉടമ ആശിച്ച് വാങ്ങിയ പുതിയ റോള്‍സ് റോയ്‌സ് ഗോസ്റ്റ് ആദ്യ ഓട്ടത്തില്‍തന്നെ അപകടത്തില്‍പ്പെട്ട ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. മുംബൈ ജുഹൂവിലെ റോഡിലാണ്‌ ഈ അപകടം നടന്നത്. 

Ghost crashes
Photo Courtesy; India Drive

നിയന്ത്രണവിട്ട വാഹനം റോഡരികിലെ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറകുകയായിരുന്നു. പുതുച്ചേരി താത്കാലിക രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. അപകടത്തില്‍ ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു, എന്നാല്‍ ഗോസ്റ്റിന്റെ ഫ്രണ്ട് ബംബറിലും മറ്റും കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. ഉടന്‍ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും കെട്ടിവലിച്ച് ട്രക്കിന് പിന്നില്‍ കയറ്റിയാണ് വാഹനം റോഡില്‍ നിന്ന് മാറ്റിയത്. 

Ghost crashes
Photo Courtesy; India Drive

Content Highlights; New Rolls Royce Ghost crashes into a Mumbai footpath during first drive