ഗാന്ധിനഗര്‍: മോട്ടോര്‍ വാഹന നിയമലംഘനത്തിന് ഈടാക്കുന്ന പിഴത്തുകയില്‍ ഇളവുവരുത്തി ഗുജറാത്ത് സര്‍ക്കാര്‍. സെപ്റ്റംബര്‍ ഒന്നുമുതല്‍ രാജ്യത്ത് നിലവില്‍വന്ന പുതിയ നിയമഭേദഗതിയിലെ ഉയര്‍ന്ന പിഴയാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്. ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നുവെന്നും വിശദമായ ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പിഴ കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.
മോട്ടോര്‍ വാഹനനിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചാലും, സീറ്റ് ബെല്‍റ്റ് ഇടാതെ യാത്രചെയ്താലും ആയിരം രൂപയാണ് പിഴ. എന്നാല്‍ ഗുജറാത്തില്‍ ഈ നിയമലംഘനത്തിന് 500 രൂപ മാത്രമേ ഇനി ഈടാക്കുകയുള്ളൂ.
ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇരുചക്രവാഹന യാത്രക്കാരില്‍നിന്ന് 2000 രൂപയും കാര്‍ ഉള്‍പ്പെടെയുള്ള(എല്‍.എം.വി.) വാഹനങ്ങളില്‍ യാത്രചെയ്യുന്നവരില്‍നിന്ന് 3000 രൂപയും പിഴ ഈടാക്കിയാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്കി. എന്നാല്‍ പിഴ കുറച്ചത് നിയമലംഘകരോടുള്ള സര്‍ക്കാരിന്റെ കനിവായി കാണേണ്ടതില്ലെന്നും, ഇതുവരെ ഈടാക്കിയിരുന്ന പിഴയുടെ പത്തിരട്ടിയോളം വര്‍ധിപ്പിച്ചതിനാലാണ് തുക കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: new motor vechicle act amendment; gujarat govt reduced fine amount
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..