മാരുതി സുസുക്കിയുടെ ഹാച്ച്ബാക്കായ സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച മോഡലിന്റെ ബുക്കിങ് ചുരുങ്ങിയ കാലംകൊണ്ട് ഒരു ലക്ഷം എന്ന നേട്ടത്തിനരികെ. ബുക്കിങ് ആരംഭിച്ച് 65 ദിവസത്തിനുള്ളില്‍ പുതിയ സ്വിഫ്റ്റിന് ലഭിച്ചത് 92,000 യൂണിറ്റുകളുടെ ഓര്‍ഡര്‍. ഈയാഴ്ച തന്നെ ബുക്കിങ് ഒരു ലക്ഷം കടന്നേക്കുമെന്നാണ് സൂചന. 

65 ദിവസങ്ങള്‍കൊണ്ട് ഏതാണ്ട് 6,500 കോടി രൂപയുടെ കച്ചവടമാണ് പുതിയ സ്വിഫ്റ്റ് കമ്പനിക്ക് നല്‍കുന്നത്. അതായത്, ഒരു ദിവസം ശരാശരി 100 കോടി രൂപ. 

ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു കാര്‍ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ച് ഏതാനും നാളുകള്‍ക്കുള്ളില്‍ ബുക്കിങ് ഒരു ലക്ഷം യൂണിറ്റുകളിലേക്ക് എത്തുന്നത്. പുതിയ മോഡലിന്റെ മിഡ്സൈസ് വേര്‍ഷനാണ് അന്‍പത് ശതമാനത്തിലധികവും ബുക്കിങ്ങുള്ളത്. 31 ശതമാനത്തിലധികം ബുക്കിങ്ങുകള്‍ ഉയര്‍ന്ന വേരിയന്റുകള്‍ക്കാണ്. ജനുവരി 18 മുതലാണ് സ്വിഫ്റ്റിന്റെ ബുക്കിങ് ആരംഭിച്ചത്. 

Content Highlights; New Maruti Suzuki's Swift cross 90,000 units