ഞെട്ടിക്കുന്ന മൈലേജ്; മാരുതി സുസുകി ഗ്രാന്റ് വിത്താര അവതരിപ്പിച്ചു


ജേക്കബ് സി.എ

2 min read
Read later
Print
Share

ഇന്ത്യയിലേറ്റവും ഇന്ധനക്ഷമതയുള്ള എസ്.യു.വി എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരിക്കുന്നത്.

മാരുതി സുസുകി ഗ്രാന്റ് വിത്താര

ന്യൂഡല്‍ഹി: കാത്തിരിപ്പിന് വിരാമമായി മാരുതി സുസുക്കിയുടെ മിഡ്‌സൈസ് എസ്.യു.വിയായ ഗ്രാന്റ് വിത്താര പുറത്തിറങ്ങി. ഗുരുഗ്രാമിൽ നടന്ന ചടങ്ങിലാണ് തങ്ങളുടെ ഏറ്റവും പുതിയ വാഹനം മാരുതി അവതരിപ്പിച്ചത്. ഇന്ത്യയിലേറ്റവും ഇന്ധനക്ഷമതയുള്ള എസ്.യു.വി എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നല്‍കിയിരിക്കുന്നത്. 27.97 കിലോമീറ്റര്‍/ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെപ്തബർ മുതൽ ഷോറൂമുകളിൽ വാഹനമെത്തും.

സുസുക്കി ഡിസൈനിന്റെയും എന്‍ജിനിയറിങ്ങിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, ഐതിഹാസിക എസ്.യു.വികളുടെ കരുത്തും പാരമ്പര്യവും സമന്വയിപ്പിച്ചെത്തുന്ന വാഹനമാണ് ഗ്രാന്റ് വിത്താരയെന്നാണ് മാരുതി സുസുക്കി വ്യക്തമാക്കി. ബോള്‍ഡ് ഡിസൈന്‍, ആധുനിക ഫീച്ചറുകള്‍, കരുത്തുറ്റ പവര്‍ട്രെയിന്‍, സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ എന്നിവയുമായെത്തുന്ന ഈ വാഹനം മിഡ്‌സൈസ് എസ്.യു.വി. ശ്രേണിയില്‍ മാരുതിയുടെ സാന്നിധ്യം കരുത്തുറ്റതാക്കുമെന്നാണ് പ്രതീക്ഷ.

സ്‌ട്രോങ്ങ് ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനുകളായിരിക്കും കരുത്തേകുക. ടൊയോട്ടയുടെ 1.5 ലിറ്റര്‍ അറ്റകിസണ്‍ സൈക്കിള്‍ എന്‍ജിനാണ് സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്നത്. ഈ എന്‍ജിന്‍ 92 ബി.എച്ച്.പി. പവറും 122 എന്‍.എം. ടോര്‍ക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോര്‍ 79 ബി.എച്ച്.പി. പവറും 141 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.

മൈല്‍ഡ് ഹൈബ്രിഡ് മോഡലില്‍ മാരുതിയുടെ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, മാരുതിയുടെ ക്രോസ്ഓവര്‍ മോഡലായ എസ്‌ക്രോസിന്റെ പകരക്കാരനായായിരിക്കും വിത്താര എത്തുകയെന്നും വിലയിരുത്തലുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്, ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ടൊയോട്ടമാരുതി മിഡ്‌സൈസ് എസ്.യു.വികള്‍ മത്സരിക്കുക.

അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങും ആരംഭിച്ചിരുന്നു. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയായിരിക്കും ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുക. അതുകൊണ്ടുതന്നെ നെക്‌സ ഷോറൂമുകളിലും നെക്‌സയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും 11000 രൂപ അഡ്വാന്‍സ് തുക അടച്ച് ഗ്രാന്റ് വിത്താര ബുക്കുചെയ്യാന്‍ സാധിക്കും.

Content Highlights: New Maruti Suzuki Grand Vitara 2022 India Unveil

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Vehicle Scrapping

1 min

വാഹനം നിര്‍മിക്കാന്‍ മാത്രമല്ല പൊളിക്കാനും ടാറ്റ മോട്ടോഴ്‌സ്; സ്‌ക്രാപ്പിങ്ങ് കേന്ദ്രം മൂന്നായി

Sep 29, 2023


GPS Device

1 min

വാഹനങ്ങളില്‍ പിടിപ്പിച്ച ജി.പി.എസില്‍ പകുതിയും പാഴായി; വരുന്നത് 70 കോടിയുടെ അധികബാധ്യത

Sep 29, 2023


GPS Device

1 min

ജി.പി.എസ്.വീണ്ടും തലവേദനയാകുന്നു; മോട്ടോര്‍ വാഹന വകുപ്പ് നിബന്ധന കടുപ്പിച്ചു

Aug 17, 2023


Most Commented