
പ്രതീകാത്മകചിത്രം | രേഖാചിത്രം: മാതൃഭൂമി
കെ.എസ്.ആര്.ടി.സി.യില്‍ ബസുകളുടെ കൂട്ടയോട്ടം തടയാന്‍ പോയിന്റ് ഡ്യൂട്ടി പരിഷ്കാരം. തെക്കന്‍മേഖലയില്‍ നടപ്പാക്കിയരീതി വിജയിച്ചാല്‍ മറ്റിടങ്ങളിലേക്കുവ്യാപിപ്പിക്കും. ഇതിനായി റൂട്ടുകളില്‍ ഇടവിട്ട് പരിശോധകരെ നിയോഗിക്കും.
ജോലിക്കു ഹാജരായാലും ഡ്യൂട്ടിയില്ലാത്ത ജീവനക്കാരെയാണ് ഇതിനായി ചുമതലപ്പെടുത്തുക. വാട്ട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പ്രവര്‍ത്തനം. ഓരോദിവസവും ഈ ഡ്യൂട്ടി ചെയ്യുന്നവരുടെ പട്ടിക ജനറല്‍ സി.ഐ.മാര്‍(ചെക്കിങ് ഇന്‍സ്പെക്ടര്‍) തലേന്നുഗ്രൂപ്പില് പോസ്റ്റ് ചെയ്യും.
നിശ്ചയിച്ച സ്ഥലങ്ങളില്‍ ജീവനക്കാര്‍ എത്തിയശേഷം പേര്, തസ്തിക, യൂണിറ്റ് തുടങ്ങിയവ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണം. ഏഴുമണിക്കൂറാണ് ജോലി. ഒരുബസിനു തൊട്ടുപിന്നാലെ മറ്റൊരുബസ് അതേറൂട്ടില്‍ പോകുന്നത് ഇവര്‍ തടയും. മൂന്നുമുതല്‍ അഞ്ചുവരെ മിനിറ്റാണ് തടയുക.
ജീവനക്കാരുടെ ചുമതലകള്‍
- കടന്നുപോകുന്ന ബസുകളുടെ നമ്പര്‍, റൂട്ട്, സമയം, എന്നിവ കുറിച്ചെടുക്കുക.
- ബസില്‍ ആളുകള്‍ തീരെക്കുറവാണെങ്കില്‍ കുറഞ്ഞതുമൂന്നു മിനിറ്റ് പിടിച്ചിടുക.
- ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ ബസ് ഇല്ലെങ്കിലോ 40 മിനിറ്റിനിടയില് ബസ് വരാതിരിക്കുകയോ ചെയ്താല്‍ ജനറല്‍ സി.ഐ., ഡ്യൂട്ടി ഇന്‍സ്പെക്ടര്‍ എന്നിവരെ അറിയിക്കുക.
- ബസുകള്‍ നിര്ത്താതെപോകുക, സ്റ്റോപ്പില്നിന്നുമാറ്റിനിര്ത്തുക തുടങ്ങിയവ രേഖപ്പെടുത്തുക.
- സ്വകാര്യബസുകള്‍ റൂട്ട് തെറ്റിച്ചോടുന്നതോ അനധികൃത സമാന്തരവാഹനങ്ങള്‍ സര്‍വീസ് നടത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ നമ്പര്‍, സമയം, റൂട്ട് എന്നിവ യൂണിറ്റ് അധികാരിയെ അറിയിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..