ഷോറൂമില്‍നിന്ന് പുതിയ കാര്‍ പുറത്തേക്ക് ഇറക്കുന്നിതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറി. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് പുതിയറയിലാണ് അപകടമുണ്ടായത്. പുതിയറയിലെ സിംപിള്‍ ഫര്‍ണിച്ചറിലേക്കാണ് വാഹനം ഇടിച്ച് കയറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

തൊട്ടടുത്തുള്ള ഹ്യുണ്ടായി ഷോറൂമില്‍ നിന്ന് പുതിയ ഹ്യുണ്ടായി ഗ്രാന്റ് ഐടെന്‍ നിയോസ് കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി ടയറിനടിയില്‍ നാരങ്ങ വെച്ച് ഷോറൂം ജീവനക്കാരുടെ ആശംസ ഏറ്റുവാങ്ങി മുന്നോടെടുത്ത കാറാണ് അപകടത്തില്‍ പെട്ടത്. കാറിന്റെ ബോണറ്റിന് ഉള്‍പ്പെടെ സാരമായ കേടുപടുകള്‍ സംഭവിച്ചിട്ടുണ്ട്.