ഇലക്ട്രോണിക്സ് ടോള്‍ കളക്ഷന്‍(എന്‍ഇടിസി) കീഴിലെ ഫാസ്റ്റാഗ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുന്നതായി നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ മാസത്തിലെ കണക്കനുസരിച്ച് 8.6 കോടി ഫാസ്റ്റാഗ് ഇടപാടുകളാണ് നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ വഴി നടന്നതെന്നാണ് റിപ്പോര്‍ട്ട്.
വാഹനങ്ങളിലെ ഫാസ്റ്റാഗ് ഇടപാടുകളില്‍ 54 ശതമാനത്തിന്റെ കുതിപ്പുണ്ടായതായാണ് സൂചന. ജൂലൈ മാസത്തില്‍ 1623.30 കോടി രൂപയാണ് ഫാസ്റ്റാഗില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. ജൂണ്‍ മാസത്തില്‍ ഇത് 1511 കോടി രൂപയായിരുന്നു. ജൂണ്‍ മാസത്തില്‍ 8.1 കോടി ഫാസ്റ്റാഗ് ഇടപാടുകളാണ് നടന്നിട്ടുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്.
കോവിഡ് ഭീതിയെ തുടര്‍ന്നാണ് ഫാസ്റ്റാഗ് ഇടപാടുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നതെന്നാണ് നിഗമനം. ഇതേതുടര്‍ന്നാണ് ജൂലൈ മാസത്തില്‍ മാത്രം 54 ശതമാനം വര്‍ധനവുണ്ടായത്. ടോളുകളിലും സംമ്പര്‍ക്ക രഹിത ഇടപാടുകള്‍ ഉറപ്പാക്കുന്നതിനായി കൂടുതല്‍ വാഹനങ്ങളില്‍ ഫാസ്റ്റാഗ് നല്‍കിയിട്ടുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
എന്‍ഇടിസി ഫാസ്റ്റാഗ് സംവിധാനം ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ലക്ഷകണക്കിന് വാഹന ഉടമകള്‍ക്ക് ഇത് ഉപകാരപ്രദമാകുന്നുണ്ട്. ഭാവിയില്‍ ഫാസ്റ്റാഗ് സേവനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് എന്‍പിസിഐ സിഇഒ പ്രവീണ റായി പറഞ്ഞു.
Content Highlights: NETC FASTag crosses 86 million transactions in July 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..