വാഹനങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1997-ലാണ് യൂറോ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (NCAP) ക്രാഷ് ടെസ്റ്റ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. തുടര്‍ന്നിങ്ങോട്ട് പല രാജ്യങ്ങളിലും ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതോടെ ഒരുപരിധി വരെ അപകട മരണങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ ഇപ്പോഴും ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കാത്തത് വലിയൊരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. ക്രാഷ് ടെസ്റ്റ് 20 വര്‍ഷം പിന്നിടുന്ന വേളയില്‍ താച്ചാം റിസര്‍ച്ച് 1997-ലെ റോവര്‍ 100 കാറും പുതിയ ഹോണ്ട ജാസു ക്രാഷ് ടെസ്റ്റ് ചെയ്യുന്ന വീഡിയോ അണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം ന്യൂജെന്‍ വാഹനങ്ങളില്‍ സുരക്ഷ എത്രത്തോളം വര്‍ധിച്ചെന്ന് തെളിയിക്കാനായിരുന്നു ഈ ക്രാഷ് ടെസ്റ്റ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രാഷ് ടെസ്റ്റ് ആദ്യമായി നടത്തിയ വാഹനങ്ങളില്‍ ഒന്നായതിനാലാണ് റോവര്‍ 100 തന്നെ ഈ പരീക്ഷണത്തിനും തിരഞ്ഞെടുക്കാന്‍ കാരണം. ഡ്രൈവര്‍ സൈഡ് എയര്‍ബാഗിനൊപ്പം സൈഡ് എയര്‍ബാഗും സുരക്ഷയില്‍ വമ്പനായ ജാസിലുണ്ടായിരുന്നു. എന്നാല്‍ കേവലം ഡ്രൈവര്‍ സൈഡില്‍ മാത്രമാണ് റോവറില്‍ എയര്‍ബാഗുള്ളത്. അലൂമിനിയം ബാരിയറില്‍  40 MPH സ്പീഡില്‍ ഇടിപ്പിച്ച് നടത്തിയ ടെസ്റ്റില്‍ പഴയ റോവര്‍ 100 തകര്‍ന്ന് തരിപ്പണമായി. എന്നാല്‍ നേരത്തെ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള ജാസ് ഇത്തവണയും മികച്ച നിലവാരം നിലനിര്‍ത്തി. 

1997-ല്‍ റോവര്‍ 100-ല്‍ നടത്തിയ ക്രാഷ് ടെസ്റ്റ്‌