വിദ്യാര്‍ഥികള്‍ക്ക് ഡബിള്‍ ബെല്ല് അടിക്കാറില്ല; ഈ ദോസ്ത് ബസ് നാട്ടുകാരുടെ ചങ്ക് ദോസ്താണ്


1 min read
Read later
Print
Share

പരാതികള്‍ക്കിടനല്‍കാതെ വിദ്യാര്‍ഥികളെ പരിഗണിക്കുന്ന ഒട്ടേറെ ബസ് ജീവനക്കാരുണ്ട് നമുക്കിടയില്‍. ഇവരെ ഓര്‍ക്കാതെ പോകുന്നത് ശരിയല്ല.

ദോസ്ത് ബസ് ജീവനക്കാർക്ക് പത്തപ്പിരിയം ‘കൂട്ടം’ കൂട്ടായ്‌മയുടെ ഉപഹാരം എടവണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ എ. സജിത് നൽകുന്നു.

ചില ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഡബിള്‍ബെല്ലടിച്ചു വിടാറാണ് പതിവ്. നല്ലരീതിയില്‍ പെരുമാറുന്ന ഒട്ടേറെ ബസ് ജീവനക്കാര്‍ക്ക് ഇതുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയല്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് എന്നും അര്‍ഹമായ പരിഗണന നല്‍കുന്ന ദോസ്ത് ബസ് ജീവനക്കാര്‍ക്ക് എടവണ്ണ പത്തപ്പിരിയത്ത് നാട്ടുകാരുടെ സ്വീകരണം. പത്തപ്പിരിയം 'കൂട്ടം' വാട്‌സാപ്പ് കൂട്ടായ്മയാണ് അനുമോദന പരിപാടി നടത്തിയത്.

പരാതികള്‍ക്കിടനല്‍കാതെ വിദ്യാര്‍ഥികളെ പരിഗണിക്കുന്ന ഒട്ടേറെ ബസ് ജീവനക്കാരുണ്ട് നമുക്കിടയില്‍. ഇവരെ ഓര്‍ക്കാതെ പോകുന്നത് ശരിയല്ലെന്നുകണ്ടാണ് അനുമോദന പരിപാടി നടത്തിയതെന്ന് 'കൂട്ടം' അഡ്മിന്‍ അഹമ്മദ് നിസാര്‍ (കുഞ്ഞിപ്പ കുന്നത്തൂര്‍) പറഞ്ഞു. ദോസ്തിലെ ജീവനക്കാര്‍ക്ക് നല്‍കിയ അനുമോദനം എല്ലാ നല്ല ജീവനക്കാര്‍ക്കും കൂടിയുള്ളതാണ്. കൂട്ടം കൂട്ടായ്മയുടെ പുരസ്‌കാരം എടവണ്ണ പോലീസ്സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ. സജിത് കൈമാറി.

ബസ് കണ്ടക്ടര്‍ അബ്ദുനാസര്‍ എടരിക്കോട്, ഡ്രൈവര്‍ സുനീര്‍ മരുത, ചെക്കര്‍ ഇര്‍ഷാദ് അരീക്കോട് എന്നിവര്‍ചേര്‍ന്ന് ഏറ്റുവാങ്ങി. കൂട്ടം പ്രവര്‍ത്തകരായ എ. അബ്ദുല്‍ഷുക്കൂര്‍, കുഞ്ഞിപ്പ പത്തപ്പിരിയം, ലാലു അറഞ്ഞിക്കല്‍, ബാപ്പു വടക്കന്‍, നസീബുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ബസിലെ യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കാത്തവിധം ചുരുങ്ങിയ സമയത്തില്‍ പുരസ്‌കാര സമര്‍പ്പണച്ചടങ്ങ് അവസാനിപ്പിച്ചു. യാത്രക്കാര്‍ക്ക് മിഠായി വിതരണവും നടത്തി.

Content Highlights: Native of Edavanna honored dosth bus employees for their good service, Private Bus

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Vehicle Scrapping

1 min

വാഹനം നിര്‍മിക്കാന്‍ മാത്രമല്ല പൊളിക്കാനും ടാറ്റ മോട്ടോഴ്‌സ്; സ്‌ക്രാപ്പിങ്ങ് കേന്ദ്രം മൂന്നായി

Sep 29, 2023


GPS Device

1 min

വാഹനങ്ങളില്‍ പിടിപ്പിച്ച ജി.പി.എസില്‍ പകുതിയും പാഴായി; വരുന്നത് 70 കോടിയുടെ അധികബാധ്യത

Sep 29, 2023


Vehicle Scraping Center

2 min

'പൊളിച്ചടുക്കാന്‍' ടാറ്റ മോട്ടോഴ്‌സ്; വര്‍ഷം 10,000 വാഹനം, സ്‌ക്രാപ്പിങ്ങ് സെന്റര്‍ ഒരുങ്ങി

Jul 28, 2023


Most Commented