ദേശീയ ബൈക്ക് റേസ്
ചാമ്പ്യന്ഷിപ്പില്ഇന്ത്യന് നിര്‍മിത
ബൈക്കുകളുടെ റേസില്‍നിന്ന്.
ഏറ്റുമാനൂര്‍ മോട്ടോര്‍ റൈഡേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടന്നത്. പ്രത്യേകം തയ്യാറാക്കിയ ട്രാക്കില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 200-ല്‍പരം മത്സരാര്‍ഥികള്‍ പങ്കെടുത്തു. ബിഗിനേഴ്സ് മോട്ടോ, നോവിസ് മോട്ടോ, എക്സ്പേര്‍ട്ട്, ഇന്ത്യന്‍ ഓപ്പണ്‍, എം.ആര്.സി., ഇ-ഓപ്പണ്‍ തുടങ്ങിയ വിഭാഗങ്ങളില്‍ 700 മീറ്റര്‍ ട്രാക്കില്‍ ആറു ലാപ്പുകളിലായി 4.2 കിലോമീറ്ററിലാണ് മത്സരം നടന്നത്.
14 വയസുകാരന് റയാന്, 10 വയസുകാരന് വില്‍മര്‍ എന്നീ സഹോദരങ്ങള്‍ വിദേശ ബൈക്ക് റൈഡ് വിഭാഗത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് കാണികളെ അമ്പരപ്പിച്ചു.
അജി കെ.സെബാസ്റ്റ്യന്‍, ഡോ. റിച്ചാര്‍ഡ് ഗ്ലാഡ്സണ്‍, പി.ആര്.അനീഷ്, ആര്.ജെ.ആകാശ്, അസിം മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്കി. മത്സരഫലം ഏപ്രില്‍ 13, 14 തീയതികളില്‍ പാലിയേക്കരയില്‍ നടക്കുന്ന ദേശീയ കാര്‍, ബൈക്ക് ചാമ്പ്യന്‍ഷിപ്പില്‍ പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
റയാനും വില്‍മറും അഡ്വഞ്ചര്‍ ബൈക്ക് റേസിലെ കുട്ടി താരങ്ങള്‍
ഏറ്റുമാനൂര്‍: പൊതുനിരത്തില്‍ വാഹനമോടിക്കാന്‍ ലൈസന്സില്ലങ്കിലും അഡ്വഞ്ചര്‍ സ്പോര്‍ട്സ് ബൈക്ക് റേസില്‍ മിന്നുംതാരങ്ങളായി സഹോദരങ്ങളായ ഒന്‍പതാംക്ലാസുകാരനും ആറാംക്ലാസുകാരനും. കലിഞ്ഞാലിയില് നടന്ന ദേശീയ ബൈക്ക് റേസില്‍ വേഗതയുടെ പുതിയ മാനങ്ങള്തീര്ത്ത കുട്ടി റൈഡര്‍മാര്‍ കാണികളില്‍ ആവേശം നിറച്ചു.
എറണാകുളം സ്വദേശിയ ജോസ് ഗ്രേയ്നറിന്റെയും ആനറ്റ് ഹേമയുടെയും മൂന്ന് മക്കളിലെ മൂത്ത മകനായ റയാന് ഹെയ്ജ്, വില്‍മര്‍ വാലന്റീനോ എന്നി സഹോദരങ്ങളാണ് ഇവര്‍.
കഴിഞ്ഞ വര്‍ഷം മുതലാണ് ഇവര്‍ അപകടകരമായ വഴികളിലെ സാഹസികതയുടെ ലോകത്തേക്ക് എത്തുന്നത്. കലിഞ്ഞാലില് ഒരുക്കിയ ട്രാക്കിലൂടെ ലോകത്തിലെതന്നെ അതിവേഗം കൈവരിക്കുന്ന വാഹനമായ നിന്‍ജയില്‍ ദേശീയ നിലവാരത്തിലുള്ള റൈഡര്മാരുടെയൊപ്പം ബൈക്ക് പറപ്പിക്കുന്നത് കാണികളില്‍ അത്ഭുതമായി. വിദേശ ബൈക്കുകളുടെ റൈഡ് വിഭാഗത്തിലാണ് ഇവര്‍ പങ്കെടുത്തത്.
റയാന് കാവസാക്കി നിന്‍ജ 250 സി.സി.ബൈക്കിലും വില്‍മര്‍ 100 സി.സി. ബൈക്കുമാണ് ഓടിച്ചത്. ഇവരുടെ പിതാവ് ജോസ് ഗ്രേയ്നര് കോളേജ് കാലഘട്ടത്തില്‍ റൈഡര്‍ ആയിരുന്നു. കേരളത്തില്‍ കൊച്ചിന് കാര്‍ണിവലിനോടനുബന്ധിച്ചാണ് ആദ്യമായായി അഡ്വഞ്ചര്‍ ബൈക്ക് റൈഡ് ആരംഭിക്കുന്നത്. അന്നു മുതലേ ജോസ് റൈഡറാണ്. അതേ പാതയിലൂടെ തന്നെയാണ് ഇവരും. ഏറ്റവും ഇളയ സഹോദരനായ എക്ടര്‍ ഇസാക്കും ബൈക്ക് റൈഡ് ചെയ്യുമെങ്കിലും മത്സരത്തില്‍ ഇറങ്ങാറായിട്ടില്ല.
ആളുകള്‍ വേഗമും അഭ്യാസവും കാണിക്കേണ്ടത് പൊതുനിരത്തുകളിലല്ല ഇതുപോലുള്ള മത്സരങ്ങളിലാണെന്ന് ജോസ് ഗ്രേയ്നര് പറഞ്ഞു. തൃശ്ശൂര്‍ സ്വദേശിയും ബൈക്ക് റേസില്‍ നാഷണല്‍ സ്വദേശിയുമായ മഹേഷാണ് പരിശിലകന്. സ്കൂള്‍ അവധി ദിവസങ്ങളിലാണ് പരിശീലനം നടക്കുന്നത്. പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതിനാല്‍ സ്കൂള്‍ അധികൃതരും ഇവരെ പ്രോത്സാഹിപ്പിക്കുന്നു. എട്ടുലക്ഷത്തോളം രൂപ ചെലവുവരുന്ന ബൈക്കുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ബൈക്ക് ഓടിക്കുന്നതിനായി 45000 രൂപ വിലവരുന്ന സുരക്ഷാ സംവിധാനങ്ങളാണ് ധരിക്കുന്നത്. ഹെല്‍മറ്റിന് 50,000 രൂപയും വിലവരും.
Content Highlights; National bike race championship
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..