ബസ് കണ്ടക്ടര്‍മാര്‍ക്ക് നെയിംപ്ലേറ്റ്, ഉത്തരവിറങ്ങിയിട്ട് ഒരു പതിറ്റാണ്ട്, നിര്‍ദേശം മറന്ന് എം.വി.ഡി


പി.ബി. ഷെഫീക്

ബസുകളില്‍ കണ്ടക്ടര്‍മാര്‍ മാറിമാറി വരുന്നതിനാല്‍ അവരുടെ പേരോ മറ്റോ അറിയുക അസാധ്യമാണ്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാര്‍ നെയിംപ്ലേറ്റ് ധരിക്കണമെന്ന ഉത്തരവ് മോട്ടോര്‍വാഹന വകുപ്പ് മറന്നോ... അല്ലെങ്കില്‍ ജീവനക്കാരെ പേടിച്ച് പരിശോധന നിര്‍ത്തിയതോ ?... ബസുകളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിര്‍ദേശമാണ് 11 വര്‍ഷം പിന്നിട്ടിട്ടും നടപ്പാകാത്തത്. 2011 മാര്‍ച്ചിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കണ്ടക്ടര്‍മാരുടെ ശല്യം അതിരുകടക്കുന്നുവെന്ന് ആരോപിച്ച് ഒരുകൂട്ടം പെണ്‍കുട്ടികളും സ്ത്രീകളും നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. അതിക്രമംകാട്ടുന്ന ജീവനക്കാരനെതിരേ പോലീസിലോ, മറ്റോ പരാതി നല്‍കണമെങ്കില്‍ കണ്ടക്ടറുടെ പേരെങ്കിലും തിരിച്ചറിയാന്‍ ഉപകരിക്കുമെന്നതിനാലാണ് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്രയ്ക്കിടെ നേരിടുന്ന അതിക്രമങ്ങള്‍ പലപ്പോഴും പരാതിപറയാന്‍പോലും തെളിവില്ലാതെ ഒതുങ്ങും.



ബസുകളില്‍ കണ്ടക്ടര്‍മാര്‍ മാറിമാറി വരുന്നതിനാല്‍ അവരുടെ പേരോ മറ്റോ അറിയുക അസാധ്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അതിക്രമമുണ്ടായാല്‍ പോലീസിലോ, വനിതാ സെല്ലിലോ ആര്‍.ടി.ഒ.യ്‌ക്കോ പരാതിനല്‍കാന്‍ തടസ്സമാവരുതെന്ന് മനസ്സിലാക്കിയാണ് കണ്ടക്ടര്‍മാര്‍ പോലീസുകാരുടേതുപോലെ നെയിംപ്ലേറ്റ് ധരിക്കണമെന്നു നിര്‍ദേശിച്ചത്. കാക്കിഷര്‍ട്ടില്‍ ഇടതുപോക്കറ്റിന്റെ മുകളില്‍ നെയിം പ്ലേറ്റുകള്‍ കുത്തണമെന്നാണ് വ്യവസ്ഥ. പേര്, ബാഡ്ജ് നമ്പര്‍ എന്നിവയും ഇതിനോടൊപ്പം ഉണ്ടാവണം. മലയാളത്തിലോ, ഇംഗ്ലീഷിലോ കറുത്ത അക്ഷരത്തില്‍ പേരെഴുതാനും നിര്‍ദേശമുണ്ട്.

തുടക്കത്തില്‍ ചില സ്ഥലങ്ങളിലെങ്കിലും നടപ്പായെങ്കിലും ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയൊന്നുമെടുക്കാതായതോടെ നിലച്ചു. ചിലയിടങ്ങളില്‍ ആര്‍.ടി.ഒ. അന്ത്യശാസനം നല്‍കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ബസ്സുടമകളും ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുകയായിരുന്നു. നെയിംപ്ലേറ്റ് ധരിക്കാത്ത കണ്ടക്ടര്‍മാര്‍ക്ക് 1000 രൂപ പിഴ ഈടാക്കണമെന്നാണു നിര്‍ദേശിച്ചത്. വീണ്ടും നിയമം ലംഘിച്ചാല്‍ കണ്ടക്ടറുടെ ലൈസന്‍സ്തന്നെ റദ്ദാക്കാനും നിയമത്തില്‍ വകുപ്പുണ്ട്. എന്നാല്‍, മോട്ടാര്‍വാഹന വകുപ്പ് ഇത്തരം പരിശോധനകളൊന്നും നടത്തുന്നില്ലെന്ന പരാതികള്‍ വ്യാപകമാണ്.

Content Highlights: Nameplate for private bus conductors mvd officials not taking actions, mvd kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented