'ചിന്നൂസി'ന്റെ മരണപ്പാച്ചിലിന് കടിഞ്ഞാണിടാന്‍ എം.വി.ഡി; ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു | Video


ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ വടകര ആര്‍.ടി.ഒയ്ക്ക് ശുപാര്‍ശ നല്‍കി. ബന്ധുവിന്റെ ബസ് പാട്ടവ്യവസ്ഥയിലെടുത്ത് ബൈജു ഓടിക്കുകയായിരുന്നു.

ബസിൽനിന്ന് ഇറങ്ങിയ യാത്രക്കാരിയെ ഇടിച്ചിടുംവിധം ചിന്നൂസ് ബസ് മറികടന്നുവരുന്നതിന്റെ സി.സി.ടി.വി. ദൃശ്യം | ഫോട്ടോ: മാതൃഭൂമി

കൊയിലാണ്ടി: ബസില്‍ നിന്നിറങ്ങിയ യാത്രക്കാരിയെ ഇടിച്ചിടുംവിധം അധികവേഗത്തിലും അശ്രദ്ധമായും മറികടന്നെത്തിയ സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം കൊയിലാണ്ടി നഗരത്തില്‍ ശോഭിക ടെക്‌സ്റ്റൈല്‍സിനു മുന്നിലാണ് സംഭവം.

തുണിഷോപ്പിന് മുന്നിലെ സ്റ്റോപ്പില്‍ നിര്‍ത്തിയ മറ്റൊരു സ്വകാര്യ ബസില്‍നിന്ന് യാത്രക്കാരിറങ്ങുന്നതിനിടിയിലാണ് ചിന്നൂസ് എന്ന ബസ് ഇടതുവശത്തുകൂടെ ഓവര്‍ടേക്ക് ചെയ്ത് കുതിച്ചെത്തിയത്.ആദ്യമെത്തിയ ബസില്‍ നിന്നിറങ്ങി നടന്ന യുവതി ചിന്നൂസിന്റെ മുന്നില്‍ അകപ്പെട്ടെങ്കിലും പെട്ടെന്ന് പിറകോട്ടുമാറിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

ബസ് അതിവേഗത്തില്‍ മറികടന്നുവരുന്നതും ബസിന്റെ മുന്നിലകപ്പെട്ട യുവതി പിന്നോട്ടുമാറുന്നതുമെല്ലാം സി.സി.ടി.വി. ദൃശ്യത്തില്‍ വ്യക്തമായി കാണാം. കൊയിലാണ്ടി ജോയന്റ് ആര്‍.ടി.ഒ. ഇ.എസ്. ബിജോയ് 'ചിന്നൂസ്' ബസിന്റെ ഉടമയും ഡ്രൈവറുമായ വടകര സ്വദേശി ബൈജുവിന്റെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ വടകര ആര്‍.ടി.ഒയ്ക്ക് ശുപാര്‍ശ നല്‍കി. ബന്ധുവിന്റെ ബസ് പാട്ടവ്യവസ്ഥയിലെടുത്ത് ബൈജു ഓടിക്കുകയായിരുന്നു. അപടകരമായി ബസ്സോടിച്ച ഡ്രൈവറുടെപേരില്‍ കേസെടുക്കുമെന്ന് കൊയിലാണ്ടി എസ്.ഐ. എം.എല്‍. അനൂപ് പറഞ്ഞു.

Content Highlights: Over speed, wrong side overtaking, mvd suspend private bus driver licence,Action to cancel permit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented