വാഹനങ്ങള്‍ക്ക് താത്കാലിക രജിസ്ട്രേഷന്‍ എടുത്തശേഷം നികുതിയടച്ച് സ്ഥിരം രജിസ്ട്രേഷന്‍ എടുക്കാത്തവര്‍ക്ക് അഞ്ചുവര്‍ഷത്തെ നികുതിത്തുക പിഴയായി അടയ്‌ക്കേണ്ടിവരും. ഇതിനുപുറമേ 15 വര്‍ഷത്തെ റോഡ് നികുതിയും അടയ്ക്കണം. എങ്കില്‍ മാത്രമേ വാഹനത്തിന് സ്ഥിരം രജിസ്ട്രേഷന്‍ ലഭിക്കുകയുള്ളൂ.
താത്കാലിക രജിസ്ട്രേഷന്റെ കാലാവധി ആറുമാസമായി നീട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഈ ക്രമീകരണം. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് നിലവില്‍വരും. ഇപ്പോള്‍ ഒരുമാസമാണ് താത്കാലിക രജിസ്ട്രേഷന്റെ കാലാവധി. താത്കാലിക രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സും എടുക്കാതെ വാഹനങ്ങള്‍ വില്‍ക്കുന്ന ഡീലര്‍മാര്‍ക്കെതിരേ ക്രിമിനല്‍ക്കേസെടുക്കാന്‍ പോലീസിന് ശുപാര്‍ശ ചെയ്യുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.
താത്കാലിക രജിസ്ട്രേഷന്‍ ഇല്ലാതെ വാഹനം വില്‍പ്പന നടത്തുന്നത് ഗുരുതര വീഴ്ചയാണ്. മാര്‍ച്ച് 13-ന് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് സമീപം അപകടത്തില്‍പ്പെട്ട സ്‌പോര്‍ട്സ് ബൈക്കിന് താത്കാലിക രജിസ്‌ട്രേഷനോ, ഇന്‍ഷുറന്‍സോ ഇല്ലായിരുന്നു. അപകടത്തിനുശേഷമാണ് ഇന്‍ഷുറന്‍സ് എടുത്തതും താത്കാലിക രജിസ്ട്രേഷന് അപേക്ഷിച്ചതും.
സംഭവത്തില്‍ ഡീലര്‍ഷിപ്പിന്റെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഭാരത് സ്റ്റേജ്-4 വാഹനത്തിന്റെ ചേസിസ് നമ്പര്‍ തിരുത്തി രജിസ്ട്രേഷന്‍ നേടാന്‍ ശ്രമിച്ച സംഭവത്തിലും ക്രിമിനല്‍ക്കേസെടുക്കും.
Content Highlights: MVD Planning To Take Strict Action Against Temporary Registered Vehicles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..