എയര്‍ഹോണ്‍ അടിച്ചാലെ ആളുമാറൂവെന്ന് ബസുകാര്‍, ഓട്ടോയിലും ചെവിപൊട്ടുന്ന ഹോണ്‍; നടപടിക്ക് എം.വി.ഡി.


സി.എം. വിനോദ് കുമാര്‍

നഗരപരിധിയില്‍ 60 ഡെസിബെല്ലില്‍ താഴെ മാത്രം ശബ്ദമുണ്ടാക്കുന്ന ഹോണ്‍ മാത്രമേ ഉപയോഗിക്കാവു എന്ന് മോട്ടോര്‍ വാഹനവകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ട്രാഫിക് പോലീസിന്റെയും മോട്ടോര്‍വാഹനവകുപ്പിന്റെയും മുന്നറിയിപ്പ് അവഗണിച്ച് സ്വകാര്യബസുകളിലും വാഹനങ്ങളിലും എയര്‍ഹോണ്‍ ഉപയോഗം വ്യാപകമാവുന്നു. ലോങ് റൂട്ടിലോടുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ബാധം ഈ നിയമലംഘനം തുടരുകയാണെന്ന് കോഴിക്കോട് ആര്‍.ടി.ഒ. പി.ആര്‍. സുമേഷ് മാതൃഭൂമിയോട് പറഞ്ഞു.

നഗരപരിധിയില്‍ 60 ഡെസിബെല്ലില്‍ താഴെ മാത്രം ശബ്ദമുണ്ടാക്കുന്ന ഹോണ്‍ മാത്രമേ ഉപയോഗിക്കാവു എന്ന് മോട്ടോര്‍ വാഹനവകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്ന ബസുകളെ പിടിച്ചാല്‍ 2000 രൂപ പിഴ ഈടാക്കാറുണ്ട്. എന്നാല്‍ ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളുംവരെ ശബ്ദതീവ്രതകൂടിയ ഹോണുകള്‍ ഉപയോഗിക്കുന്നുണ്ട്. വന്‍ശബ്ദം പുറപ്പെടുവിക്കുന്ന ചൈനീസ് നിര്‍മിത ഹോണുകളും വിവിധതരം ജന്തുക്കളുടെ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകളും വ്യാപകമായിക്കൊണ്ടിരിക്കയാണ്.

തിരക്കുള്ള റോഡുകളില്‍ എയര്‍ഹോണ്‍ അടിച്ചാലെ ആളുകള്‍ മാറുന്നുള്ളു എന്നാണ് ബസ്‌ഡ്രൈവര്‍മാരുടെ ന്യായം. ഗതാഗതക്കുരുക്കില്‍പ്പെടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് സമയകൃത്യത പാലിച്ച് ഓടിയെത്താന്‍ കഴിയാത്തകാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ യാത്രക്കാര്‍ക്ക് ആരോഗ്യ-മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തില്‍ ഹാനികരമായാണ് ബസുകള്‍ നഗരപരിധിയിലും ഹോണ്‍ മുഴക്കുന്നത്.

ദിവസവും ഇത് കേള്‍ക്കുന്ന വിദ്യാര്‍ഥികളുടേയും കുഞ്ഞുങ്ങളുടെയും കേള്‍വിശക്തി തകരാറിലാവുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. സ്‌കൂള്‍, ആശുപത്രി, ആരാധനാലയങ്ങള്‍, കളക്ടറേറ്റ് എന്നിവയുടെ പരിസരങ്ങളില്‍ മാരകശബ്ദമുള്ള ഹോണ്‍ ഉപയോഗിക്കരുത് എന്ന വിലക്കും നിരന്തരം ലംഘിക്കപ്പെടുകയാണ്. ട്രാഫിക് പോലീസിന് അനുവദിച്ച ഡെസിബെല്‍ മീറ്റര്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നും പരാതിയുണ്ട്.

ട്രാഫിക് സിഗ്‌നലുകള്‍ക്കുമുന്നില്‍ കാത്ത് കിടക്കുമ്പോള്‍ അകാരണമായി ഹോണ്‍മുഴക്കുന്നവര്‍ക്കെതിരേയും ഒരു നടപടിയും ഉണ്ടാവുന്നില്ലെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം കളക്ടര്‍ക്ക് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവുമായിച്ചേര്‍ന്ന് വാഹനങ്ങള്‍ പിടിച്ചെടുത്ത് പരിശോധന കര്‍ശനമാക്കിയിരുന്നു. നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഹോണുകളുടെ കണക്ഷന്‍ വിച്ഛേദിച്ചുകൊണ്ടാണ് സ്വകാര്യവാഹനങ്ങള്‍ പരിശോധനയെ മറികടക്കുന്നത്. നിരോധിത എയര്‍ഹോണ്‍ മുഴുക്കിയതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും നാട്ടുകാരും പലയിടത്തും തര്‍ക്കം നടക്കുന്നുണ്ട്.

എയര്‍ഹോണുകളുള്ള വാഹനങ്ങള്‍ കണ്ടെത്തി ഹോണ്‍ അഴിച്ചുമാറ്റുകയും പിഴ ഈടാക്കുകയുമാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ചെയ്യുന്നത്. ഹോണ്‍ നീക്കം ചെയ്താലും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് വീണ്ടും ഘടിപ്പിക്കുന്ന സ്ഥിതിയാണ്. വലിയ വാഹനങ്ങളുടെ ബ്രേക്കിങ് സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് എയര്‍ഹോണുകള്‍ ഘടിപ്പിക്കുക എന്നതിനാല്‍ ഹോണിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുന്നില്ല. എന്തായാലും പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രൂക്ഷശബ്ദത്തില്‍ ഹോണുകള്‍ മുഴക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.

Content Highlights: MVD officials planning to take action against air horns used in private bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented