വാങ്ങുന്നതിന് മുമ്പുള്ള ടെസ്റ്റ് ഡ്രൈവ്, ഫ്രീക്കന്‍ വണ്ടിയുമായി എം.വി.ഡിക്ക് മുന്നില്‍, പിഴ 18,500


1 min read
Read later
Print
Share

കൈകാണിച്ചത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന അപകടം മണത്ത യുവാവ് ബൈക്ക് പറപ്പിക്കാന്‍ ഒരുങ്ങിയതോടെ ഇന്‍സ്‌പെക്ടര്‍ താക്കോല്‍ ഊരി.

കസ്റ്റഡിയിലെടുത്ത് കളക്ടറേറ്റിൽ കൊണ്ടുവന്ന സൂപ്പർ ബൈക്ക് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.സി. ഷീബ പരിശോധിക്കുന്നു

ജീന്‍സും ഷര്‍ട്ടും ധരിച്ച യുവതി റോഡില്‍നിന്ന് കൈ കാണിച്ച് ഒന്ന് നിര്‍ത്താമോ എന്ന് ചോദിച്ചു. ആഡംബര ബൈക്കില്‍ ഹെല്‍മറ്റില്ലാതെ ചെവിപൊട്ടിക്കുന്ന ശബ്ദത്തില്‍ പാഞ്ഞെത്തിയ ഫ്രീക്കന്‍ ഇതുകണ്ട് നിര്‍ത്തി. വണ്ടിക്ക് നമ്പര്‍ പ്ലേറ്റില്ല, സൈലന്‍സറിലുള്‍പ്പെടെ രൂപമാറ്റം വരുത്തിയിരിക്കുന്നു. പിഴ അടയ്ക്കണമെന്ന് യുവതി. കൈകാണിച്ചത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന അപകടം മണത്ത യുവാവ് ബൈക്ക് പറപ്പിക്കാന്‍ ഒരുങ്ങിയതോടെ ഇന്‍സ്‌പെക്ടര്‍ താക്കോല്‍ ഊരി. പിന്നാലെ വണ്ടിയും കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച വൈറ്റില ഭാഗത്ത് എറണാകുളം ആര്‍.ടി.ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.സി. ഷീബ മഫ്തിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ജിജോ എന്ന യുവാവ് കുടുങ്ങിയത്. വൈറ്റില സ്വദേശി മാത്യു എന്നയാളുടെ ബൈക്ക് വാങ്ങുന്നതിനായി ഓടിച്ചുനോക്കാന്‍ റോഡിലിറക്കിയപ്പോഴാണ് എ.എം.വി.ഐയുടെ മുന്നില്‍പ്പെട്ടത്. ഒന്നര ലക്ഷം രൂപയോളം വില വരുന്ന ബൈക്കാണിത്.

ഒടുവില്‍ പിഴയായി 18,500 രൂപ വണ്ടി വാങ്ങാനെത്തിയ യുവാവ് അടച്ചതോടെയാണ് ബൈക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടുനല്‍കിയത്. രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ ഭൂരിഭാഗവും നമ്പര്‍ പ്ലേറ്റില്ലാതെയാണ് പായുന്നത്. ഇവര്‍ കൈ കാണിച്ചാലും നിര്‍ത്താറില്ല. വാഹന നമ്പറില്ലാത്തതിനാല്‍ നിരത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയെ വെട്ടിച്ചു പോകുന്നതും പതിവാണെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പറയുന്നത്.

Content Highlights: MVD Official caught heavily modified bike, Fine RS 18,500 for violations, MVD Kerala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
E-Scooter

2 min

വേഗത 25 കി.മീ, 45 വരെ ഉയര്‍ത്തും; ഇലക്ട്രിക് സ്‌കൂട്ടര്‍ തട്ടിപ്പിന് 'പൂട്ടിട്ട്' കമ്മിഷണര്‍

May 27, 2023


Old Vehicle

1 min

2027-ഓടെ ഡീസല്‍ കാറുകള്‍ നിരോധിക്കണമെന്ന് റിപ്പോര്‍ട്ട്; തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം

May 10, 2023


Bajaj Chetak Premium

1 min

ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ 2023 മോഡല്‍ പുറത്തിറങ്ങി; വില 1.52 ലക്ഷം

Mar 2, 2023

Most Commented