കെ.എസ്.ആര്‍.ടി.സി.ക്കെന്താ കൊമ്പുണ്ടോ? വീല്‍ ഊരിത്തെറിച്ചിട്ടും അറിയാത്തമട്ടില്‍ എം.വി.ഡി.


സ്വകാര്യബസുകളുടെയും മറ്റു വാഹനങ്ങളുടെയും കാര്യത്തില്‍ ഈ വ്യവസ്ഥ പാലിക്കാറുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി.യുടെ പിഴവ് മോട്ടോര്‍വാഹന വകുപ്പ് വിസ്മരിച്ചു.

കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻചക്രം ഊരിത്തെറിച്ച നിലയിൽ | ഫോട്ടോ: മാതൃഭൂമി

യാത്രക്കാരുമായി പോയ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചക്രം ഊരിത്തെറിച്ച സംഭവത്തില്‍ നടപടിയെടുക്കാതെ മോട്ടോര്‍ വാഹനവകുപ്പ്. റൂട്ട് ബസുകളില്‍ (സ്റ്റേജ് ക്യാരേജുകളില്‍) ഇത്തരം വീഴ്ചകളുണ്ടായാല്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് ഉടന്‍ പരിശോധിക്കണമെന്നതാണ് നിയമം. ഗുരുതരമായ പിഴവുണ്ടെങ്കില്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാം. തകരാര്‍ പരിഹരിച്ച് ബസ് വീണ്ടും പരിശോധന നടത്തിയശേഷമേ ഓടിക്കാന്‍ അനുമതി നല്‍കാവൂ.

സ്വകാര്യബസുകളുടെയും മറ്റു വാഹനങ്ങളുടെയും കാര്യത്തില്‍ ഈ വ്യവസ്ഥ പാലിക്കാറുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി.യുടെ പിഴവ് മോട്ടോര്‍വാഹന വകുപ്പ് വിസ്മരിച്ചു. മോട്ടോര്‍വാഹന വകുപ്പ് അറിയാതെ കെ.എസ്.ആര്‍.ടി.സി.ക്കാര്‍ ബസ് പാറശ്ശാലയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ഡ്രൈവറുടെ സൈഡിലെ മുന്‍ചക്രമാണ് ബാലരാമപുരത്ത് വച്ച് ഇളകിത്തെറിച്ചത്. ബസ് വേഗതയിലായിരുന്നെങ്കില്‍ എതിരേവരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറാനോ, മറിയാനോ സാധ്യതയുണ്ട്.വടക്കഞ്ചേരിയിലേതുപോലെ ഒരു ദുരന്തം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ബസിന്റെ പരിപാലനത്തിലുണ്ടായ ഗുരുതരമായ പിഴവാണ് അപകടത്തിനിടയാക്കിയത്. പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ റോഡ് നികുതിയില്‍ ഉള്‍പ്പെടെ ഇളവ് നല്‍കുന്നുണ്ടെങ്കിലും റോഡ് സുരക്ഷാ നിയമങ്ങള്‍ കെ.എസ്.ആര്‍.ടി.സി.ക്കും ബാധകമാണ്. അപകടത്തെക്കുറിച്ച് കെ.എസ്.ആര്‍.ടി.സി.യില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.

ജീവനക്കാര്‍ക്കെതിരേ നടപടി ഉണ്ടാകുമെങ്കിലും നിലവാരം കുറഞ്ഞ സ്പെയര്‍പാര്‍ട്സ് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ പരിപാലനത്തിലെ വീഴ്ചകളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടാന്‍ സാധ്യതയില്ല. പുറമെനിന്നുള്ള അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ പുറത്തുവരുകയുള്ളൂ. ദീര്‍ഘദൂര റൂട്ടുകളില്‍ ബ്രേക്ക് തകരാറുള്ള ബസുകള്‍ ഉപയോഗിക്കുന്നതായി നേരത്തെ ചില ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടിരുന്നു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസുകളുടേതടക്കം സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധന കെ.എസ്.ആര്‍.ടി.സി.യിലേക്ക് നീണ്ടില്ല.

Content Highlights: MVD not conduct the fitness test off ksrtc bus wheel came off, KSRTC, MVD Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented