ചെവിപൊട്ടുന്ന ശബ്ദം, സൈലന്‍സറില്‍ പണിവേണ്ട; വണ്ടികള്‍ പിടികൂടി എം.വി.ഡി, മന്ത്രിക്ക് മുമ്പിലും പരാതി


2,768 കേസുകളിലായി 58,04,960 രൂപ പിഴചുമത്തി.

എൻഫോഴ്സ്മെന്റ് എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ നിരത്തുകളിൽ പരിശോധന നടത്തുന്നു | ഫോട്ടോ: മാതൃഭൂമി

നിയമവിരുദ്ധമായി വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നവരും ചെവിപൊട്ടുന്ന ശബ്ദം ഉണ്ടാക്കുന്നവരും കരുതിയിരിക്കുക. മോട്ടോര്‍വാഹനവകുപ്പ് നിങ്ങളുടെ പിറകേയുണ്ട്. മലപ്പുറം ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ഒ. പ്രമോദ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് മോട്ടോര്‍വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം വ്യാപകമായ പരിശോധനയ്ക്കിറങ്ങിയത്. സൈലന്‍സറില്‍ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കല്‍, വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തല്‍, മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുംവിധം വാഹനമോടിക്കല്‍ തുടങ്ങിയവയാണ് പിടികൂടുന്നത്.

മലപ്പുറത്തുവെച്ച് നടത്തിയ 'വാഹനീയം' പരിപാടിയില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് കിട്ടിയ പരാതികളധികവും അമിതശബ്ദത്തെ സംബന്ധിച്ചുള്ളവയായിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

സൈലന്‍സറില്‍ കുടുങ്ങിയത് 209 പേര്‍

കഴിഞ്ഞമാസം നടത്തിയ പരിശോധനയില്‍ സൈലന്‍സര്‍ രൂപമാറ്റം വരുത്തി അമിതശബ്ദം പുറപ്പെടുവിച്ച 209 ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചത് 181, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചത് 259, ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിച്ചത് 2,468, ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചത് 82, മൂന്നുപേരെ കയറ്റിയുള്ള ഇരുചക്ര വാഹനയാത്ര 74 എന്നിങ്ങനെയായിരുന്നു കഴിഞ്ഞമാസം കേസുകള്‍. 2,768 കേസുകളിലായി 58,04,960 രൂപ പിഴചുമത്തി.

എം.വി.ഐ. മാരായ പി.കെ. മുഹമ്മദ് ഷഫീക്ക്, കെ. നിസാര്‍, സജി തോമസ്, ഡാനിയല്‍ ബേബി, എം.വി. അരുണ്‍, എം.കെ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി, തിരൂര്‍, പൊന്നാനി, ഏറനാട്, മഞ്ചേരി തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരും.

അഞ്ച് കുട്ടിഡ്രൈവര്‍മാരും പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ വാഹനമോടിച്ച അഞ്ച് കേസുകള്‍ ഈ മാസം രജിസ്റ്റര്‍ ചെയ്തു. 13 വയസ്സുകാരന്റേതുള്‍പ്പെടെ അഞ്ചുപേരുടെ രക്ഷിതാക്കള്‍ക്കെതിരേയാണ് നടപടിയെടുത്തത്. കോട്ടയ്ക്കല്‍ സ്വദേശികളായ രണ്ടുപേര്‍ക്കും കൊണ്ടോട്ടി, വണ്ടൂര്‍, മഞ്ചേരി സ്വദേശികള്‍ക്കും എതിരെയാണ് നടപടി.

രക്ഷിതാക്കള്‍ക്ക് 25000 രൂപ പിഴ ചുമത്തി തുടര്‍നടപടികള്‍ക്കായി കേസ് കോടതിയില്‍ സമര്‍പ്പിച്ചു. നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചാല്‍ രക്ഷിതാവിന് മൂന്നു വര്‍ഷം വരെ തടവും 25000 രൂപ പിഴയും ശിക്ഷ കിട്ടാം. കുട്ടികള്‍ക്ക് 25 വയസ്സുവരെ ഡ്രൈവിങ് ലൈസന്‍സും ലഭിക്കില്ല. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ 12 മാസത്തേക്ക് റദ്ദാക്കുന്നതിന് രജിസ്റ്ററിങ് അതോറിറ്റിക്ക് അധികാരമുണ്ട്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യുന്നതിനും വ്യവസ്ഥയുണ്ട്.

Content Highlights: mvd kerala take action against heavy modified vehicles in malappuram, MVD Kerala, Modified Bike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented