ഒരു ടയറിന് വിള്ളല്‍, രണ്ടെണ്ണം തേഞ്ഞത്, പൊട്ടിയ മിറര്‍: ബ്ലാസ്റ്റേഴ്‌സ് ബസ് ഫിറ്റല്ല, പിടിച്ചെടുത്തു


ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ കളര്‍ കോഡ് പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ബസ് ഉടമയ്ക്ക് എറണാകുളം ആര്‍.ടി.ഒ. നോട്ടീസ് നല്‍കിയിരുന്നു.

ആർ.ടി.ഒ. നോട്ടീസ് നൽകിയിട്ടും ഹാജരാക്കാത്ത കേരള ബ്ലാസ്റ്റേഴ്സ് ടീമിനായി ഓടുന്ന ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി പരിശോധിച്ചപ്പോൾ | ഫോട്ടോ: മാതൃഭൂമി

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ സഞ്ചരിക്കുന്ന ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. നേരത്തേ നോട്ടീസ് നല്‍കിയിട്ടും വാഹനം ഹാജരാക്കുകയോ, ഉടമ നേരിട്ടെത്തി വിശദീകരണം നല്‍കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് സ്ഥലത്തെത്തി ബസ് പരിശോധിച്ച ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നടപടിയെന്ന് എറണാകുളം ആര്‍.ടി.ഒ.യുടെ ചുമതല വഹിക്കുന്ന മൂവാറ്റുപുഴ ആര്‍.ടി.ഒ. പി.എം. ഷെബീര്‍ വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്സ് ബസിന് പിറകുവശത്തെ ഒരു ടയറില്‍ വലിയ വിള്ളലുണ്ട്, റിയര്‍വ്യൂ മിറര്‍ തകര്‍ന്ന നിലയിലാണ്, ഇതിനുപുറമേ രണ്ട് ടയറുകള്‍ തേഞ്ഞ് തീരാറായ സ്ഥിതിയിലാണ്, ഫസ്റ്റ് എയ്ഡ് ബോക്സില്‍ ആവശ്യത്തിന് മരുന്നുകളില്ല തുടങ്ങിയ അഞ്ചുതരം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന ടൂറിസ്റ്റ് ബസിനെതിരേയാണ് നടപടി.



ഹൈക്കോടതി നിര്‍ദേശപ്രകാരം ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ കളര്‍ കോഡ് പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച ബസ് ഉടമയ്ക്ക് എറണാകുളം ആര്‍.ടി.ഒ. നോട്ടീസ് നല്‍കിയിരുന്നു. മത്സരം കഴിഞ്ഞ് താരങ്ങളെ വിട്ട ശേഷം ബസ് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു. ബസ് ഹാജരാക്കാതെ വന്നതോടെ അധികൃതര്‍ നേരിട്ട് എത്തി ബസില്‍ വിശദപരിശോധന നടത്തിയപ്പോഴാണ് കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.

ബസിനു പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചിരുന്നു. ഇതുള്‍പ്പെടെ മാറ്റി മോട്ടോര്‍ വാഹന വകുപ്പ് അധികൃതരെ കാണിച്ച് ഫിറ്റ്നസ് നേടിയ ശേഷമേ ഈ ബസ് നിരത്തിലിറക്കാന്‍ അനുവദിക്കൂവെന്ന് അധികൃതര്‍ പറഞ്ഞു. എറണാകുളം ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രാജേഷ്, അസി. ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. ചന്തു, കെ.എസ്. സനീഷ്, ഡ്രൈവര്‍ പി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Content Highlights: MVD kerala seized kerala blasters football team bus for illegal color code, mvd kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented