ദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടില്ലെന്നുകരുതി ഇനി ആശ്വസിക്കേണ്ടാ. വാഹനത്തില്‍ എന്തെങ്കിലും ക്രമക്കേടുണ്ടെങ്കില്‍ പിഴ ചുമത്തിയുള്ള സന്ദേശം മൊബൈല്‍ഫോണില്‍ ലഭിക്കും. വാഹനം തടയാതെ എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും പിഴ ചുമത്താനുള്ള സൗകര്യമാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴുള്ളത്. 

ഓണ്‍ലൈനില്‍ പിഴ ചുമത്താവുന്ന ഇ-ചെലാന്‍ സംവിധാനം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ മോട്ടോര്‍വാഹനവകുപ്പ് 800 എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും അതിനുള്ള സൗകര്യം നല്‍കി. 

നമ്പര്‍പ്ലേറ്റിലെ ക്രമക്കേടുകള്‍, അനധികൃത മോടിപിടിപ്പിക്കല്‍, ഗ്ലാസുകള്‍ മറയ്ക്കുക, ബോഡി മാസ്‌കിങ്, ക്രാഷ്ഗാര്‍ഡ്, ഹോണുകള്‍, ലൈറ്റുകള്‍ എന്നിവയുടെ അനധികൃത ഉപയോഗം, ടയര്‍ സൈസ് കൂട്ടുക, സസ്‌പെന്‍ഷന്‍ മാറ്റുക, ബോണറ്റിലും സൈലന്‍സറിലും മാറ്റംവരുത്തുക തുടങ്ങിയവയുടെയെല്ലാം ചിത്രമെടുത്ത് പിഴ ചുമത്താനാകും. 

ഇന്‍ഷുറന്‍സ്, ഫിറ്റ്നസ്, പെര്‍മിറ്റ്, മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇവയുടെ കാലാവധി കഴിഞ്ഞാലും ജി.പി.എസ്. വേര്‍പെടുത്തിയാലും ഓണ്‍ലൈനില്‍ കണ്ടെത്താം.

Content Highlights: MVD Kerala, Online Penalty, Traffic Rule Violations