ഓണം ആഘോഷിക്കാന്‍ ഫ്രീക്കന്‍ വണ്ടിയിലെ റേസും റാലിയും വേണ്ട; പണിയുമായി എം.വി.ഡി. റോഡിലുണ്ട്


പിടികൂടുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷം റദ്ദ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുക്കും.

പ്രതീകാത്മക ചിത്രം

രൂപമാറ്റം വരുത്തിയ വാഹനങ്ങളുപയോഗിച്ചുള്ള അഭ്യാസവുമായി കോളേജുകളിലേക്കും സ്‌കൂളുകളിലേക്കും എത്തേണ്ട...'പണികിട്ടും'. നിയമം ലംഘിക്കുന്നവരെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടും. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിവിധ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ വാഹനങ്ങളുമായി അഭ്യാസം നടത്തുന്നത് തടയാന്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധന നടത്തും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും. വാഹനങ്ങളുപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിച്ചാണ് കൂടുതലായും അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. രൂപമാറ്റം വരുത്തിയ ബൈക്കുകള്‍, കാറുകള്‍, ജീപ്പുകള്‍ എന്നിവയാണ് റാലികളുടെ 'ട്രെന്‍ഡ്'. വരുംദിവസങ്ങളില്‍ ഓണാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഇത്തരം നിയമലംഘനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ഇത്തരത്തില്‍ പിടികൂടുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷം റദ്ദ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുക്കും. വാഹനമോടിച്ച വിദ്യാര്‍ഥികളുടെ ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദ്‌ചെയ്യും. ഇത് സംബന്ധിച്ച എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകള്‍ക്കും ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കും ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. രാജീവ് നിര്‍ദേശം നല്‍കി.

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനമിടിച്ച് 2015-ല്‍ തസ്നി ബഷീര്‍ എന്ന അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി മരിച്ചിരുന്നു. ഈ വര്‍ഷം സ്‌കൂളുകളിലെയും കോളേജുകളിലെയും പ്രവേശന സമയങ്ങളില്‍ ആഘോഷവേളകളില്‍ വിദ്യാര്‍ഥികള്‍ കാറിനുമുകളില്‍ കയറിയിരുന്നും ജെ.സി.ബി.യുമെല്ലാമായി വാഹനാഭ്യാസം നടത്തുന്നത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

Content Highlights: MVD Kerala conducts special checking drive to caught vehicle stunt during onam celebrations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented