വാഹനങ്ങളിലെ കിടിലന്‍ ലൈറ്റുകള്‍പിടികൂടാന്‍ എം.വി.ഡി; ഹെഡ്‌ലൈറ്റ് ഡിം ചെയ്തില്ലെങ്കിലും പിടിവീഴും


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

നിയമം അനുവദിക്കാത്ത ശക്തിയേറിയ ലൈറ്റുകള്‍ രാത്രിയില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് പ്രത്യേകപരിശോധന നടത്തുന്നു. എതിരേ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കുന്ന രീതിയില്‍ ലൈറ്റ് ഉപയോഗിക്കുന്നവര്‍ക്കെതിരേ 'ഓപ്പറേഷന്‍ ഫോക്കസ്' എന്ന പേരിലാണ് പരിശോധന നടത്തുന്നത്.

അനധികൃത ലൈറ്റുകളും മറ്റും സ്ഥാപിച്ച് കേരളത്തില്‍നിന്ന് ഗോവയ്ക്ക് പോയ ബസ് കത്തിനശിക്കാനിടയായ സംഭവംകൂടി കണക്കിലെടുത്താണ് പരിശോധന നടത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എല്ലാ ആര്‍.ടി.ഒ.മാരോടും നിര്‍ദേശിച്ചത്.

മോട്ടോര്‍വാഹനവകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും 10 ദിവസം നീളുന്ന പരിശോധന. പിടിയിലാകുന്ന വാഹനങ്ങളിലെ അനധികൃത ലൈറ്റുകളും മറ്റും ഡ്രൈവര്‍മാര്‍തന്നെ ഇളക്കിമാറ്റി പഴയരൂപത്തില്‍ ആര്‍.ടി. ഓഫീസില്‍ ഹാജരാക്കണം. അല്ലാത്തപക്ഷം രജിസ്ട്രേഷന്‍ റദ്ദാക്കാനാണ് നിര്‍ദേശമുള്ളത്. നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് പിഴയും ഈടാക്കും.

പരിശോധിക്കുന്നത് ഇതൊക്കെ

  • ഹെഡ് ലൈറ്റ് 'ഡിം' ചെയ്യാതിരിക്കല്‍
  • തീവ്രപ്രകാശമുള്ള ലൈറ്റുകളുടെ ഉപയോഗം
  • വിവിധ വര്‍ണങ്ങളുള്ള ലൈറ്റുകളുടെ ഉപയോഗം
  • ലേസര്‍ ലൈറ്റുകള്‍ പുറത്തേക്കോ മറ്റു വാഹനങ്ങളിലേക്കോ പ്രകാശിപ്പിക്കുക
  • രാത്രിയില്‍ ഹെഡ്ലൈറ്റുള്‍പ്പെടെയുള്ളവയില്ലാതെ സഞ്ചാരം
  • അനുമതിയില്ലാത്ത ഉപകരണങ്ങള്‍ ഘടിപ്പിക്കല്‍

Content Highlights: MVD kerala conduct vehicle checking to caught illegal lights in bus and other vehicles


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented