ഫിറ്റ്നസ് ഇല്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ടൂറിസ്റ്റ് ബസ്
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പു നടത്തിയ പരിശോധനയില്‍ കുടുങ്ങി. കോഴിക്കോട്ടുനിന്ന് ആലപ്പുഴയിലേക്കു വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ബസാണു പിടികൂടിയത്. 7,500 രൂപ പിഴ ഈടാക്കി. ശനിയാഴ്ച രാവിലെ 10.30-ന് ആലപ്പുഴ ബീച്ചിലായിരുന്നു സംഭവം.
കോഴിക്കോട് പ്രേരാമ്പയില്‍നിന്ന് ആലപ്പുഴയിലെ വിവിധസ്ഥലങ്ങളില്‍ വിനോദസഞ്ചാരത്തിന് എത്തിയ 'മാംഗോ ഹോളിഡേസ്' എന്ന ബസാണു പിടിച്ചെടുത്തത്. ആലപ്പുഴയിലെ വിവിധ സ്ഥലങ്ങള്‍ കാണുന്നതിന്റെ ഭാഗമായി ബീച്ച് സന്ദര്‍ശിക്കുന്നതിനാണു സഞ്ചാരികളുമായി വാഹനം ബീച്ച് ഭാഗത്ത് എത്തിയത്. ഇതേസമയം എം.വി.ഡി. യുടെ പരിശോധന ബീച്ച് ഭാഗത്തു നടക്കുകയായിരുന്നു.
പരിശോധനയില്‍ വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി തീര്‍ന്നതാണെന്നു കണ്ടെത്തി. ആലപ്പുഴ ആര്‍.ടി.ഒ. യിലെ ഉദ്യോഗസ്ഥരായ പി. അനൂപ്, എം.ആര്‍. ഷിബുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണു വാഹനം പരിശോധിച്ച് നടപടി സ്വീകരിച്ചത്.
ഫിറ്റ്‌നസ് ഇല്ലാത്ത ബസ് കസ്റ്റഡിയിലെടുത്തു. ബസിലുണ്ടായിരുന്ന 44 പേര്‍ക്കായി മറ്റൊരു വാഹനം ഏര്‍പ്പാടാക്കി. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ. സജി പ്രസാദ് പറഞ്ഞു.
Content Highlights: MVD Kerala caught tourist bus for service without fitness, Tourist Buses, MVD Kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..