ബസിനെ ചുറ്റിക്കുന്ന ബൈക്കുകാരന്‍ വൈറലായി; 10,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്


സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോയാണ് നിയമലംഘനത്തിന് തെളിവായത്.

കെ.എസ്.ആർ.ടി.സി. ബസിനു മുന്നിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്ന യുവാവ് | ഫോട്ടോ: മാതൃഭൂമി

നാലുകിലോമീറ്ററോളം ദൂരം കെ.എസ്.ആര്‍.ടി.സി. ബസിന്റെ വഴിമുടക്കിയ ബൈക്കുകാരന് മോട്ടോര്‍വാഹന വകുപ്പ് നല്‍കിയത് 'എട്ടിന്റെ പണി'. സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോയാണ് നിയമലംഘനത്തിന് തെളിവായത്. സെപ്റ്റംബര്‍ 26-ന് ഉച്ചയ്ക്ക് 1.30-നാണ് സംഭവം.

കണ്ണൂരില്‍നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന ബസിനു മുന്നിലേക്ക് പെരുമ്പയില്‍വച്ചാണ് യുവാവ് ബൈക്കുമായെത്തിയത്. പിന്നീട് നാലുകിലോമീറ്ററോളം ദൂരം ബസിനെ മറികടക്കാന്‍ അനുവദിക്കാതെ ബൈക്ക് ദേശീയപാതയിലൂടെ തലങ്ങും വിലങ്ങും ഓടിച്ചു. യാത്രക്കാരും ബസ്ഡ്രൈവറും പലതവണ വിളിച്ചുപറഞ്ഞിട്ടും യുവാവ് ചെവിക്കൊണ്ടില്ല.

ഇതിനിടയില്‍ യാത്രക്കാരിലൊരാള്‍ ബൈക്കുകാരന്റെ പരാക്രമം വീഡിയോയില്‍ പകര്‍ത്തി. സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടനെ മോട്ടോര്‍വാഹന വകുപ്പ് നടപടി തുടങ്ങി. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും പരാതി നല്‍കിയതോടെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിന്റെ കണ്ടോത്തെ വീട്ടിലെത്തി.

അപകടകരമായി ബൈക്ക് ഓടിച്ചതിനും മാര്‍ഗതടസ്സമുണ്ടാക്കിയതിനും 10,500 രൂപ പിഴയീടാക്കി. ആര്‍.ടി.ഒ. (എന്‍ഫോഴ്‌സ്മെന്റ്) ഒ.പ്രമോദ് കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ (എന്‍ഫോഴ്‌സ്മെന്റ്) പി.ടി.പദ്മലാല്‍, അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ (എന്‍ഫോഴ്‌സ്മെന്റ്) ജിജേഷ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Content Highlights: MVD Imposed Penalty Of Rs 10,500 For Bike Rider

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented