താമരശ്ശേരി: നികുതി അടയ്ക്കാതെ റോഡിലിറക്കിയ ആഡംബരകാറിന് മോട്ടോര്‍വാഹനവകുപ്പ് പിഴ ഉള്‍പ്പെടെ 35,250 രൂപ ചുമത്തി. മലപ്പുറം സ്വദേശിയുടെ റോള്‍സ് റോയ്സ് കാറിനാണ് പിഴചുമത്തിയത്. ദുബായിയില്‍നിന്ന് മാര്‍ച്ചിലാണ് കാര്‍ കേരളത്തില്‍ എത്തിച്ചത്.

എന്‍ഫോഴ്സ്മെമെന്റ് എം. വി.ഐ. അനൂപ് മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് 35000 രൂപ നികുതിയും 250 രൂപ പിഴയും ചുമത്തിയത്. താമരശ്ശേരിയിലെ പരിശോധനയ്ക്കിടെയാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. എ.എം.വി.ഐമാരായ രാജേഷ്, ധനുഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Content Highlights: MVD Fined Dubai Registered Rolls Royce Luxury Car In Kerala