പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
റോഡുകളിലെ ബ്ലാക്ക് സ്പോട്ടുകളില്‍ അപകടം കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പ്രത്യേക മൊബൈല്‍ ആപ്പ് തയ്യാറാക്കും. പേര് തീരുമാനിച്ചിട്ടില്ല. സ്ഥിരം അപകടസ്ഥലത്ത് വാഹനം എത്തുമ്പോഴാണ് അലാറം മുഴങ്ങുക. വാഹനം ഓടിക്കുന്ന ആളിന്, ഈ മേഖലയില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും ലഭിക്കും. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണിത്. പോകുന്നവഴിയിലെ മറ്റ് ബ്ലാക്ക് സ്പോട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തും.
നിരന്തരമായി അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളാണ് ബ്ലാക്ക് സ്പോട്ടുകള്‍. സംസ്ഥാനത്തെ ബ്ലാക്ക് സ്പോട്ടുകളുടെ എണ്ണം, ഓരോന്നിന്റെയും സ്ഥലപരിധി എന്നീ വിവരങ്ങള്‍ കേരള റോഡ് സുരക്ഷ അതോറിറ്റി ശേഖരിച്ചിരുന്നു. ഇതടിസ്ഥാനപ്പെടുത്തിയാണ് ആപ്പ് തയ്യാറാക്കുന്നത്. മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ റോഡുകളിലുണ്ടായ 1,10,000 അപകടങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. അപകടങ്ങളിലേറെയും അമിതവേഗതയും അശ്രദ്ധയുംമൂലമാണെന്നും കണ്ടെത്തിയിരുന്നു.
പ്രായോഗിക ബുദ്ധിമുട്ടുകളേറെ
ആപ്പ് തയ്യാറാക്കുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന് ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരുന്നത്. ഗൂഗിളിന്റെ ഫ്രീ വേര്‍ഷനിലുള്ള ആപ്പ് ഒട്ടേറെപ്പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ അത് ബ്ളോക്ക് ചെയ്തേക്കാം. പിന്നീട് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കേണ്ടിവരും. കൂടാതെ, അപകടമേഖലകള്‍ എന്നും സ്ഥിരമായിരിക്കില്ല.
മൂന്നുവര്‍ഷത്തെ കണക്കിന്റെ അടിസ്ഥാനത്തില്‍, നിരന്തരം അപകടങ്ങള്‍ നടക്കുന്ന മേഖലകളെയാണ് ഇപ്പോള്‍ ബ്ലാക്ക് സ്പോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് അടുത്തവര്‍ഷങ്ങളില്‍ മാറ്റമുണ്ടാകാം. അതിനാല്‍ മാറിക്കൊണ്ടിരിക്കുന്ന അപകട മേഖലകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കണം.
Content Highlights: MVD develop mobile application to identify accident prone area, Black spot detection app
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..