ലഗേജ് സ്‌പെസില്‍ മ്യൂസിക് സിസ്റ്റം, അനുമതിയില്ലാതെ എ.സി.എന്‍ജിന്‍; നിയമലംഘനവുമായി ടൂറിസ്റ്റ് ബസുകള്‍


ഈ ബസുകള്‍ തമിഴ്നാട്ടില്‍ നിരോധിച്ച ശബ്ദസംവിധാനങ്ങള്‍ ഉപയോഗിച്ച് ഡാന്‍സ് പാര്‍ട്ടിയും ഫയര്‍ ഡാന്‍സും നടത്തിയതായി കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ടൂറിസ്റ്റുബസിലെ ലഗേജ് സ്പേസിൽ കണ്ടെത്തിയ മ്യൂസിക് സിസ്റ്റം, നിയമം ലംഘിച്ച് ടൂറിസ്റ്റ് ബസിൽ ഘടിപ്പിച്ചിരിക്കുന്ന എൻജിൻ | ഫോട്ടോ: മാതൃഭൂമി

നിയമംലംഘിച്ച് സര്‍വീസ് നടത്തിയ രണ്ടു ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. തിരുവനന്തപുരത്തുനിന്നു തമിഴ്നാട് എത്തി മടങ്ങിയ ബസുകളിലാണ് നിയമ ലംഘനം കണ്ടെത്തിയത്. ഒരു ബസില്‍ ലഗേജ് വെയ്ക്കുന്ന സ്ഥലത്ത് നിരോധിച്ച സ്പീക്കര്‍ സിസ്റ്റവും അടുത്ത ബസില്‍ ലഗേജ് ഇടത്തില്‍ ഘടിപ്പിച്ച എ.സി. പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന എന്‍ജിനും കണ്ടെത്തി.

വടക്കാഞ്ചേരി അപകടത്തെ തുടര്‍ന്ന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ നടത്തുന്ന വിനോദ യാത്രകള്‍ക്ക് അതാത് ആര്‍.ടി.ഒയില്‍ ബസ് ഹാജരാക്കി അനുമതി വാങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത്തരത്തില്‍ നെടുമങ്ങാട് സബ് ആര്‍.ടി. ഓഫീസില്‍ ഹാജരാക്കി അനുമതി വാങ്ങിയ വാഹനങ്ങളാണ് പിടികൂടിയത്.ഈ ബസുകള്‍ തമിഴ്നാട്ടില്‍ എത്തിച്ച് നിരോധിച്ച ശബ്ദസംവിധാനങ്ങള്‍ ഉപയോഗിച്ച് ഡാന്‍സ് പാര്‍ട്ടിയും ഫയര്‍ ഡാന്‍സും നടത്തിയതായി കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ സബ് ആര്‍.ടി.ഓഫീസിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പീരുമേട് വാരിക്കാടന്‍ വളവില്‍ നടന്ന പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. ഇവര്‍ തമിഴ്‌നാട്ടില്‍നിന്നും കുമളി വഴി തിരികെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു.

അനുമതി വാങ്ങാന്‍ ആര്‍.ടി.ഓഫീസില്‍ എത്തിയപ്പോള്‍ ഇളക്കിമാറ്റിയ സ്പീക്കര്‍ സിസ്റ്റവും എന്‍ജിനും യാത്രയ്ക്ക് മുന്‍പായി വാഹനത്തില്‍ ഘടിപ്പിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.അനില്‍കുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജിനു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ബസുകള്‍ യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പോയി.

Content Highlights: MVd caught tourist buses with music system in luggage box and additional engine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented