സ്‌റ്റൈലന്‍ സ്റ്റണ്ടിന് ആന്റി ക്ലൈമാക്‌സ്; അബിമോംസിന്റെ നമ്പർ കീറി എം.വി.ഡി


അഭ്യാസത്തിനിറങ്ങുന്ന ബൈക്കുകളില്‍ നിന്ന് നമ്പര്‍ പ്ലേറ്റ് നീക്കുന്നത് വലിയ അധികൃതര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു.

പ്രതീകാത്മക ചിത്രം | Photo: Social Media

രുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന യുവാക്കളെ ഉപദേശിക്കുന്നതും സുരക്ഷ നിര്‍ദേശങ്ങള്‍ നല്‍കുന്നതും പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ദിനചര്യ പോലെ ആയിട്ടുണ്ട്. എന്നാല്‍ പോലും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ ഏറ്റവും വലിയ തലവേദന ബൈക്ക് അഭ്യാസമാണെന്നതില്‍ തര്‍ക്കമില്ല. സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്ന ലൈക്കുകള്‍ക്ക് വേണ്ടി ബൈക്ക് അഭ്യാസം നടത്തി ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ഫ്രീക്കന്‍ ബൈക്കര്‍മാരുടെ പ്രധാന വിനോദം.

ഇത്തരം ബൈക്ക് അഭ്യാസികളെ പിടിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും അഭ്യാസത്തിനിറങ്ങുന്ന ബൈക്കുകളില്‍ നിന്ന് നമ്പര്‍ പ്ലേറ്റ് നീക്കുന്നത് വലിയ അധികൃതര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍, ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റില്ലാതെ അഭ്യാസത്തിനിറങ്ങി മോട്ടോര്‍ വാഹന വകുപ്പിന് തലവേദനയായിരുന്നു ബൈക്ക് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. കിളിമാനൂര്‍ സ്വദേശി അഭിലാഷ് വിജയന്റെ പേരിലുള്ള ബൈക്കാണ് ഇപ്പോള്‍ എം.വി.ഡിയുടെ വലയിലായിരിക്കുന്നത്.

അബിമോംസ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലായിരിരുന്നു ബൈക്ക് അഭ്യാസത്തിന്റെ വീഡിയോ സ്ഥിരമായി പോസ്റ്റ് ചെയ്തിരുന്നത്. തിരക്കുള്ള ദേശിയ പാതയിലും സംസ്ഥാന പാതയിലുമുള്‍പ്പെടെയാണ് അഭ്യാസം നടന്നിരുന്നതെന്നാണ് വീഡിയോ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് ഈ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഒടുവില്‍ തിരുവനന്തപുരം കാരേറ്റില്‍ നിന്നാണ് ബൈക്ക് പിടിച്ചെടുത്തത്.

അഭിലാഷ് വിജയന്റെ ഉടമസ്ഥതയിലാണ് ബൈക്ക് ഉള്ളതെങ്കിലും അയാളുടെ സുഹൃത്തുകളാണ് ബൈക്ക് അഭ്യാസത്തിനിറങ്ങിയത്. പിടിയിലായപ്പോള്‍ വാഹനമോടിച്ചിരുന്നയാളെയും കൂടെയുണ്ടായിരുന്ന ആളേയും മോട്ടോര്‍ വാഹന വകുപ്പ് പോലീസിന് കൈമാറി. ഈ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ഓടിച്ച യുവാക്കളുടെ ലൈസന്‍സ് റദ്ദാക്കാനുമുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്. കൂടുതല്‍ നടപടികള്‍ വൈകാതെ വെളിപ്പെടുത്തും.

തിരുവന്തപുരം കാരോട് ബൈപ്പാസ് കേന്ദ്രീകരിച്ച് സ്ഥിരമായി ബൈക്ക് അഭ്യാസം നടക്കുന്നത് മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഈ കാരോട് പ്രദേശത്താണ് എതിര്‍ദിശയില്‍ എത്തിയ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരു യുവാവ് മരിച്ച സംഭവമുണ്ടായത്. ഇതിനുപിന്നാലെ വലിയ ചെക്കിങ്ങുകളും മറ്റും നടത്തിയിരുന്നെങ്കിലും ബൈക്ക് അഭ്യാസം വീണ്ടും തുടരുന്നുണ്ട്. അപകടരമായ രീതിയില്‍ വാഹനമോടിക്കുകയും നിരത്തിലെ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്നത് കണക്കിലെടുത്താണ് നടപടി.

Content Highlights: MVD caught modified bike during stunting, Bike Stunting, Bike Race


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


aeroplane

1 min

'ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണം'; പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

Oct 7, 2022

Most Commented