ഒരു സ്വിച്ചിട്ടാല്‍ കാറിന്റെ ശബ്ദം മൂന്നിരട്ടികൂടും, നിരത്തിനെ വിറപ്പിച്ച 'റിമോട്ട് കാറിന്' പിടിവീണു


വാഹന പരിശോധന നടക്കുന്ന സ്ഥലങ്ങളില്‍ ശബ്ദം കുറച്ച് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്നുപോകുന്നതിനാണ് 'റിമോട്ട്'

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കാക്കനാട്: നിരത്തില്‍ പരിശോധനയില്ലെങ്കില്‍ അമിത ശബ്ദത്തില്‍ കുതിക്കും, സ്വിച്ച് അമര്‍ത്തിയാല്‍ കാറിന്റെ മാറ്റം വരുത്തിയ ശബ്ദം പഴയപടിയാകും. ഇത്തരത്തില്‍ സൈലന്‍സറില്‍ അമിത ശബ്ദമുണ്ടാക്കാന്‍ റിമോട്ട് സജ്ജീകരിച്ച കാറിന് പിടിവീണു.

ഗതാഗത നിയമ ലംഘനങ്ങളും ലഹരിമരുന്ന് ഉപയോഗവും കണ്ടെത്തുന്നതിനായി കളമശ്ശേരി പൈപ്പ് ലൈന്‍ ജങ്ഷനില്‍ മോട്ടോര്‍ വാഹന വകുപ്പ്, എക്‌സൈസ്, സെയില്‍സ് ടാക്‌സ് എന്നീ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചത്.കാറിന്റെ സൈലന്‍സറില്‍ ഘടിപ്പിച്ച വാല്‍വ് ഡ്രൈവര്‍ക്ക് അകത്തിരുന്ന് നിയന്ത്രിക്കാന്‍ കഴിയും. വാഹനത്തിന്റെ ശബ്ദം മൂന്നിരട്ടിയോളം വര്‍ധിപ്പിക്കാവുന്ന തരത്തിലാണ് ഇത് ഒരുക്കിയത്. വാഹന പരിശോധന നടക്കുന്ന സ്ഥലങ്ങളില്‍ ശബ്ദം കുറച്ച് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്നുപോകുന്നതിനാണ് 'റിമോട്ട്' ക്രമീകരണം ഒരുക്കിയതെന്ന് അധികൃതര്‍ പറയുന്നു.

വാഹനങ്ങളുടെ രൂപമാറ്റം തടയുക, വാഹനമോടിക്കുന്നവരുടെ ലഹരി ഉപയോഗം നിയന്ത്രിക്കുക, ടാക്‌സ് സംബന്ധമായ നിയമ ലംഘനങ്ങള്‍ നിയന്ത്രിക്കുക എന്നീ ലക്ഷ്യവുമായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധനയ്ക്ക് തുടക്കമിട്ടത്. മറ്റ് നിയമ ലംഘനങ്ങള്‍ക്ക് 68 വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ചു.

വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരും. കൂടുതല്‍ വകുപ്പുകളും പരിശോധനയുടെ ഭാഗമാകുമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. പി.എസ്. സ്വപ്ന അറിയിച്ചു.

കേസുകള്‍ ഇങ്ങനെ

  • ഹെല്‍മെറ്റ് വെക്കാത്തത്- 43
  • വണ്‍വേ തെറ്റിക്കല്‍- 03
  • നമ്പര്‍പ്ലേറ്റ് ശരിയായി പ്രദര്‍ശിപ്പിക്കാത്തത്- 03
  • സൈലന്‍സര്‍ മാറ്റം വരുത്തല്‍- 03
  • ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍- 03
  • ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചത്- 03

Content Highlights: MVD Caught heavily modified car with high sound during vehicle checking


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented