ഒറ്റ ദിവസത്തെ പരിശോധനയില്‍ എം.വി.ഡി. കുടുക്കിയത് 46 കള്ളടാക്‌സികള്‍; പിഴ 2.19 ലക്ഷം രൂപ


പിഴയീടാക്കിയ വാഹനങ്ങള്‍ ഒരു മാസത്തിനകം രേഖകള്‍ ശരിയാക്കി ഹാജരാക്കാനും നിര്‍ദേശം നല്‍കയിട്ടുണ്ട്.

മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കമ്പംമെട്ടിൽ നടത്തിയ പരിശോധന

മ്പംമെട്ട് ചെക്ക് പോസ്റ്റില്‍ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ 46 കള്ളടാക്‌സികള്‍ പിടികൂടി. ഞായറാഴ്ച ഒറ്റദിവസമാണ് ഇത്രയും ടാക്‌സികള്‍ പിടികൂടിയത്. 2.19 ലക്ഷം രൂപ പിഴയും ഈടാക്കി. തമിഴ്നാട്ടില്‍ നിന്നും തോട്ടം തൊഴിലാളികളെ കുത്തിനിറച്ച് കേരളത്തിലെ തോട്ടങ്ങളിലേക്ക് വരുന്ന വാഹനങ്ങളായിരുന്നു ഇവയെല്ലാം.

സ്വകാര്യ വാഹനങ്ങളിലും, കൃത്യമായ രേഖകളില്ലാത്ത ടാക്സി വാഹനങ്ങളിലും തൊഴിലാളികളെ തോട്ടങ്ങളിലേക്ക് എത്തിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പിന് വിവരം ലഭിച്ചിരുന്നു. മേഖലയിലെ നിയമാനുസൃതം സര്‍വീസ് നടത്തുന്ന ടാക്സി ഡ്രൈവര്‍മാരും പരാതികള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. പി.എ.നസീറിന്റെ നിര്‍ദേശാനുസരണമാണ് കമ്പംമെട്ട് ചെക്കുപോസ്റ്റില്‍ പരിശോധന നടത്തിയത്.

രാവിലെ 5.50 മുതല്‍ ആരംഭിച്ച പരിശോധനയില്‍ തൊഴിലാളികളെ കുത്തിനിറച്ചെത്തിയ 46 കള്ളടാക്സികള്‍ പിടികൂടി. അമിത വേഗതയിലെത്തിയ വാഹനങ്ങള്‍ക്കും പരിശോധനയില്‍ പിഴ ചുമത്തി. ഇന്‍ഷുറന്‍സ് ഇല്ലാത്ത നാല് വാഹനങ്ങളും, രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞ അഞ്ച് വാഹനങ്ങളും, നികുതി അടയ്ക്കാത്ത എട്ട് വാഹനങ്ങളും, ലൈസന്‍സില്ലാതെ വാഹനമോടിച്ചെത്തിയ രണ്ട് ഡ്രൈവര്‍മാരെയും പിടികൂടി.

പിഴയീടാക്കിയ വാഹനങ്ങള്‍ ഒരു മാസത്തിനകം രേഖകള്‍ ശരിയാക്കി ഹാജരാക്കാനും നിര്‍ദേശം നല്‍കയിട്ടുണ്ട്. പരിശോധനയ്ക്ക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ പി.എസ്.മുജീബ്, എ.എം.വി.ഐ. ഉല്ലാസ്. ഡി.ചരളേല്‍, ദിപു ആര്‍.നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: MVD caught 46 illegal taxi in single day, vehicle checking, mvd kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented