വ്യാജനമ്പറില്‍ ഓട്ടം, രൂപമാറ്റം വരുത്തി അഭ്യാസം; 150 വാഹനങ്ങളെ കുടുക്കി എം.വി.ഡി. ഓപ്പറേഷന്‍


.സംസ്ഥാന -ദേശീയപാതകളില്‍ വാതുവെച്ചും സമ്മാനങ്ങള്‍ക്കായും മോട്ടോര്‍ബൈക്കുകള്‍ മത്സരയോട്ടം നടത്തുന്നത് വ്യാപകമാകുന്നു.

പ്രതീകാത്മക ചിത്രം

വാഹനങ്ങളുടെ നിയമലംഘനം തടയാനായി മോട്ടോര്‍വാഹന വകുപ്പ് ആരംഭിച്ച 'ഓപ്പറേഷന്‍ റേസി'നും 'ഓപ്പറേഷന്‍ ആള്‍ട്ടറേഷ'നും വഴി മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ചെയ്തത് 150 കേസുകള്‍. മത്സരയോട്ടവും വാഹനത്തിന് രൂപമാറ്റം വരുത്തിയുള്ള നിയമലംഘനവും കണ്ടെത്താനാണ് ദിവസങ്ങള്‍ക്കുമുന്‍പ് പരിശോധന ആരംഭിച്ചത്. വ്യാജ നമ്പറുമായി ഓടുന്ന ഒട്ടേറെ വണ്ടികളുണ്ടെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

മോട്ടോര്‍വാഹന വകുപ്പ് എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നിര്‍ദേശാനുസരണം ജില്ലാ എന്‍ഫോഴ്സ്മെന്റ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ ഏഴു സ്‌ക്വാഡുകളായാണ് ജില്ലയില്‍ പരിശോധന നടത്തുന്നത്.സംസ്ഥാന -ദേശീയപാതകളില്‍ വാതുവെച്ചും സമ്മാനങ്ങള്‍ക്കായും മോട്ടോര്‍ബൈക്കുകള്‍ മത്സരയോട്ടം നടത്തുന്നത് വ്യാപകമാകുന്നതായി ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഒരു നിശ്ചിതസമയത്തിനുള്ളില്‍ എടപ്പാളില്‍നിന്ന് കുറ്റിപ്പുറത്തെത്തി തിരിച്ചുവരുന്നവര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്ന രീതിയിലുള്ള മത്സരം കുറച്ചുകാലം മുന്‍പുവരെ നടന്നിരുന്നു.ഇതിലുള്‍പ്പെട്ട ഒരു യുവാവ് അപകടത്തില്‍പ്പെട്ട് മരിച്ചതോടെയാണ് ഇതു നിലച്ചത്. ഓപ്പറേഷന്‍ റേസില്‍ 70 കേസുകളാണ് ഇതുവരെയെടുത്തത്. വാഹനങ്ങളുടെ സൈലന്‍സര്‍ മാറ്റിവെച്ച് അതിഭീകര ശബ്ദത്തോടെയുള്ള സവാരി, രൂപമാറ്റംവരുത്തിയുള്ള യാത്ര എന്നിവയും വന്‍തോതിലുണ്ട്. ഇത്തരത്തിലുള്ള 84 വാഹനങ്ങള്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ചെയ്തതായി, പൊന്നാനി താലൂക്കില്‍ പരിശോധനയ്ക്ക് നേതൃത്വംനല്‍കുന്ന ഇന്‍സ്പെക്ടര്‍ എം.വി. അരുണ്‍ പറഞ്ഞു.

വ്യാജ നമ്പറില്‍ ലഹരിക്കടത്ത്

വ്യാജനമ്പര്‍ ഉപയോഗിച്ചുള്ള ലഹരിക്കടത്തും വ്യാപകമാണ്. വെളിയങ്കോട് ഭാഗത്തുവെച്ച് കൈകാണിച്ചു നിര്‍ത്താതെപോയ ബൈക്ക് ഉദ്യോഗസ്ഥര്‍ പിന്‍തുടര്‍ന്നതോടെ ഉപേക്ഷിച്ചുപോയി. ഈ ബൈക്കിന്റെ നമ്പര്‍ ഒരു കാറിന്റേതായിരുന്നു. പിന്നീട് ചേസിസ് നമ്പറുപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ അഞ്ചുവര്‍ഷം മുന്‍പ് തിരൂരില്‍നിന്ന് മോഷണംപോയ ബൈക്കാണിതെന്നു കണ്ടെത്തി. ഇത്തരത്തില്‍ മോഷണവാഹനങ്ങളുടെ നമ്പര്‍ മാറ്റി കുറ്റകൃത്യങ്ങള്‍ക്കുപയോഗിക്കുന്നത് വര്‍ധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവയുടെ വിവരങ്ങള്‍ അന്വേഷണസംഘങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

പരിവാഹനില്‍ രജിസ്റ്റര്‍ചെയ്യണം

വാഹന ഉടമകള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പരിവാഹന്‍ വെബ്‌സൈറ്റില്‍ അവരുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ചെയ്താല്‍ ഇത്തരം തട്ടിപ്പുകള്‍ എളുപ്പത്തില്‍ കണ്ടെത്താനാകും. സൈറ്റില്‍ സിറ്റിസണ്‍ സര്‍വീസ് ഓപ്ഷനില്‍ കയറിയാണ് നമ്പര്‍ നല്‍കേണ്ടത്. ഇതോടെ നമ്മുടെ വാഹനത്തിന്റെ വിവരങ്ങള്‍ രജിസ്റ്ററില്‍വരും.

Content Highlights: MVD caught 150 vehicle with illegal modifications and fake numbers, MVD Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented