താഗത നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാത്തവര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനൊരുങ്ങി മുംബൈ പോലീസ്. പിഴയിനത്തില്‍ ലഭിക്കാനുള്ള തുക 80 കോടി കടന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ മുംബൈ പോലീസ് കോടതിയുടെ സഹായം തേടുന്നത്. 

പോലീസിന്റെ ചെല്ലാന്‍ കൈപ്പറ്റിയിട്ടും പിഴയൊടുക്കാത്ത ആളുകള്‍ക്ക് ട്രാഫിക് പോലീസ് എസ്എംഎസും കത്തുകളും അയയ്ക്കുന്നുണ്ട്. ഡിസംബര്‍ ഒന്നിന് ശേഷവും പിഴ അടച്ചില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് ഉള്‍പ്പെടെയുള്ള കടുത്ത നടപടിയിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. 

ട്രാഫിക് പോലീസ് നല്‍കിയിട്ടുള്ള 27 ലക്ഷം ഇ-ചെല്ലാനുകളാണ് പിഴയൊടുക്കാനുള്ളത്. ഇതില്‍ തന്നെ 9000 വാഹനങ്ങള്‍ 5000 രൂപയും അതിന് മുകളിലും പിഴയൊടുക്കാനുള്ളവയും ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയിട്ടുള്ളതാണെന്നുമാണ് സൂചന.

എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പിഴ കുറവാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഗതാഗത നിയമലംഘനങ്ങളുടെ പിഴയിനത്തില്‍ 139 കോടി രൂപ ലഭിച്ചപ്പോള്‍ ഈ വര്‍ഷം ഇത് 100 കോടി പോലും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

Content Highlights: Mumbai Police Issue Arrest Warrant Those Who Not Pay Traffic Penalty