-
പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് ഡീസല്‍ ഉത്പാദിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമപ്പഞ്ചായത്ത്. സ്വകാര്യ കമ്പനിയുടെ സഹായത്തോടെ പരീക്ഷണപദ്ധതിയായാണ് മുഹമ്മയില്‍ ഇത് നടപ്പാക്കുക. പ്ലാന്റിന് മുതല്‍മുടക്കുന്നത് കമ്പനിയാണ്. എട്ടുലക്ഷം രൂപയോളം ഇതിന് വേണ്ടിവരും.
ഒരു ദിവസം രണ്ടുടണ്‍ പ്ലാസ്റ്റിക്കില്‍നിന്ന് ഡീസലും ഇന്റര്‍ലോക്ക് ഇഷ്ടികയും തറയോടും നിര്‍മിക്കുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക്കിന്റെ 30-40 ശതമാനമാണ് ഡീസലായി മാറുക. അത് ശുദ്ധീകരിച്ച് വാഹനങ്ങളിലുള്‍പ്പെടെ ഉപയോഗിക്കും.
ഇതിനായി രുദ്ര എന്ന സ്വകാര്യ കമ്പനിയുമായി ചര്‍ച്ച നടന്നു. പ്ലാന്റ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. അതോടെ രാജ്യം കൗതുകത്തോടെ നോക്കുന്ന ഗ്രാമപ്പഞ്ചായത്തായി മുഹമ്മ മാറും.
മുഹമ്മ കൂടാതെ സമീപ പഞ്ചായത്തുകളില്‍നിന്ന് പ്ലാസ്റ്റിക് ശേഖരിക്കും. ചേര്‍ത്തല മേഖലയിലെ കടകളില്‍നിന്നുള്ള തെര്‍മോക്കോളും ശേഖരിക്കും. ഓരോ കേന്ദ്രത്തിലും ഇവയ്ക്കായി പാത്രം സ്ഥാപിക്കും. തെര്‍മോക്കോള്‍ ദ്രവരൂപത്തിലാക്കിയാണ് പ്ലാന്റിലേക്ക് കൊണ്ടുപോവുക. പ്ലാസ്റ്റിക്കിനേക്കാള്‍ കൂടുതല്‍ ഡീസല്‍ തെര്‍മോക്കോളില്‍നിന്ന് ലഭിക്കുമെന്നാണ് പറയുന്നത്.
മാലിന്യസംസ്‌കരണത്തിന് ആധുനികസംവിധാനം പരിചയപ്പെടുത്താനുള്ള പഞ്ചായത്തിന്റെ ശ്രമം മാതൃകാപരമാണെന്ന് ജില്ലാ എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ ബി.ബിജു പറഞ്ഞു. മുഹമ്മ മാതൃകയില്‍ കൂടുതല്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സംരംഭകര്‍ കേരളത്തിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തലമുറയ്ക്ക് മാതൃക
ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ പുതിയ തലമുറയ്ക്ക് മുമ്പില്‍ അവതരിപ്പിച്ച് പ്രചോദനം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ വരാത്ത പ്ലാന്റാണ്. ഇത് വലിയ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയുണ്ട്.
ജെ.ജയലാല്‍, പ്രസിഡന്റ്, മുഹമ്മ ഗ്രാമപ്പഞ്ചായത്ത്
Content Highlights: Muhamma Panchayat Took Initative To Develop Diesel In Plastic Waste
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..