വാഹന നികുതി മുടക്കിയവരെ കാണ്മാനില്ല; മോട്ടോര്‍ വാഹന വകുപ്പിന് കിട്ടാനുള്ളത് 772 കോടി രൂപ


വാഹന രജിസ്ട്രേഷനും ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചാല്‍ മറ്റെവിടെയെങ്കിലും വസ്തുവകകള്‍ ഉണ്ടെങ്കില്‍ അതില്‍നിന്നു കുടിശ്ശിക ഈടാക്കാനാകും.

പ്രതീകാത്മക ചിത്രം | Photo: MVD Kerala|Mathrubhumi

വാഹനനികുതിയില്‍ കുടിശ്ശിക വരുത്തിയവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മോട്ടോര്‍വാഹനവകുപ്പിന്റെ കിട്ടാക്കടം 772 കോടിരൂപ കവിഞ്ഞു. നികുതി അടയ്ക്കാതെ മുങ്ങിയ ഉടമകളെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങള്‍ പിടിച്ചെടുക്കാമെന്നുവെച്ചാല്‍ ഇവയില്‍ ഭൂരിഭാഗവും നിരത്തിലില്ല. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തിയാലും ജപ്തിചെയ്ത് തുക ഈടാക്കുക പ്രായോഗികമല്ല. ഭൂരിഭാഗം വാഹനങ്ങളും നാശോന്മുഖമായി.

ഉടമയെ കണ്ടെത്തി തുക ഈടാക്കുകയെന്നതാണ് അടുത്ത വഴി. എന്നാല്‍, രജിസ്ട്രേഷന്‍ രേഖകളിലെ പല വിലാസങ്ങളും കൃത്യമല്ല. അയക്കുന്ന നോട്ടീസുകള്‍ വിലാസക്കാരനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മടങ്ങുന്നു. റവന്യൂവകുപ്പിന്റെ സഹായത്തോടെയുള്ള ജപ്തിനടപടികളും ഒരു പരിധിക്കപ്പുറം വിജയിക്കുന്നില്ല.



വാഹന രജിസ്ട്രേഷനും ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചാല്‍ മറ്റെവിടെയെങ്കിലും വസ്തുവകകള്‍ ഉണ്ടെങ്കില്‍ അതില്‍നിന്നു കുടിശ്ശിക ഈടാക്കാനാകും. ഭൂരിഭാഗം കേസുകളിലും വാഹന ഉടമയുടെ പേരില്‍ റവന്യൂ റിക്കവറി നടപടികളിലേക്കു കടന്നിട്ടുണ്ട്. കുടിശ്ശിക വരുത്തിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ അതത് വില്ലേജുകള്‍ക്കു കൈമാറുകയാണു പതിവ്.

നികുതിക്കുടിശ്ശിക ജില്ലതിരിച്ച് (കോടിയില്‍)

  • തിരുവനന്തപുരം 51.44
  • കൊല്ലം 68.08
  • പത്തനംതിട്ട 20.05
  • ആലപ്പുഴ 9.73
  • ഇടുക്കി 11.16
  • കോട്ടയം 39.21
  • എറണാകുളം 129.58
  • തൃശ്ശൂര്‍ 141.99
  • പാലക്കാട് 54.9
  • മലപ്പുറം 106.75
  • കോഴിക്കോട് 33.58
  • വയനാട് 7.76
  • കണ്ണൂര്‍ 67.05
  • കാസര്‍കോട് 30.89
Content Highlights: Motor Vehicle Tax, MVD Kerala, Road Tax, Motor Vehicle Department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented